- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
13 ദിവസം കൊണ്ട് 300 കോടി ക്ലബ്ബും കടന്ന് ദംഗലിന്റെ വമ്പൻ കുതിപ്പ്; മുന്നേറ്റം തുടർന്നാൽ പികെയുടെ റെക്കോർഡ് താഴെ വീണേക്കും; കോടികൾ വാരുന്ന കാര്യത്തിൽ മത്സരം അമീറും സൽമാൻ ഖാനും തമ്മിൽ
മുംബൈ: ആദ്യമായി ആയിരം കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന ഇന്ത്യൻ സിനിമ ഏതായിരിക്കും? ബോക്‌സോഫീസിൽ നിന്നും കോടികൾ വാരി കുതിക്കുന്ന അമീർഖാൻ ചിത്രം ദംഗലിനെ ഏവരും ഉറ്റു നോക്കുകയാണ്. പതിമൂന്ന് ദിവസം കൊണ്ട് 300 കോടി ക്ലബ്ബും കടന്നാണ് ദംഗൽ കുതിക്കുന്നത്. ഇതോടെ 300 കോടി ക്ലബ്ബിൽ മത്സരം ബോളിവുഡിലെ രണ്ട് ഖാന്മാർ തമ്മിലായി. സൽമാൻ ഖാനാണ് മറ്റൊരു ഖാൻ. ബോളിവുഡിൽ 300 കോടി ആകെ നാലു സിനിമകളിൽ ഇരുവരുടെയും രണ്ടു വീതം സിനിമകളുണ്ട്. അവസാനം ഇറങ്ങിയ ദംഗൽ 300 കോടി ക്ലബിലെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള മത്സരം സമനിലയിലായത്. പി.കെയാണ് 300 കോടി ക്ലബിൽ നേരത്തെ എത്തിയ അമീർ ഖാൻ ചിത്രം. ദംഗലിനെ പോലെ ഗുസ്തി താരമായെത്തിയ സുൽത്താനിലൂടെയും വികാരനിർഭരമായ കഥ പറഞ്ഞ ബജ്‌റംഗി ബായ്ജാനിലൂടെയും സൽമാൻ ഖാൻ 300 കോടി ക്ലബിലെത്തിയിരുന്നു. അമീറിന്റെ തന്നെ പി.കെ 17 ദിവസം കൊണ്ടാണ് 300 കോടി ക്ലബിലെത്തിയതെങ്കിൽ വെറും 13 ദിവസം കൊണ്ട് ദംഗൽ ആ ക്ലബിലെത്തി. ഡൽഹിയിൽ നികുതിയില്ലാതെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ദംഗൽ കായിക മേഖലയ്ക്ക് കൂടുതൽ ഉണർവുണ്
മുംബൈ: ആദ്യമായി ആയിരം കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന ഇന്ത്യൻ സിനിമ ഏതായിരിക്കും? ബോക്‌സോഫീസിൽ നിന്നും കോടികൾ വാരി കുതിക്കുന്ന അമീർഖാൻ ചിത്രം ദംഗലിനെ ഏവരും ഉറ്റു നോക്കുകയാണ്. പതിമൂന്ന് ദിവസം കൊണ്ട് 300 കോടി ക്ലബ്ബും കടന്നാണ് ദംഗൽ കുതിക്കുന്നത്. ഇതോടെ 300 കോടി ക്ലബ്ബിൽ മത്സരം ബോളിവുഡിലെ രണ്ട് ഖാന്മാർ തമ്മിലായി. സൽമാൻ ഖാനാണ് മറ്റൊരു ഖാൻ.
ബോളിവുഡിൽ 300 കോടി ആകെ നാലു സിനിമകളിൽ ഇരുവരുടെയും രണ്ടു വീതം സിനിമകളുണ്ട്. അവസാനം ഇറങ്ങിയ ദംഗൽ 300 കോടി ക്ലബിലെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള മത്സരം സമനിലയിലായത്. പി.കെയാണ് 300 കോടി ക്ലബിൽ നേരത്തെ എത്തിയ അമീർ ഖാൻ ചിത്രം. ദംഗലിനെ പോലെ ഗുസ്തി താരമായെത്തിയ സുൽത്താനിലൂടെയും വികാരനിർഭരമായ കഥ പറഞ്ഞ ബജ്‌റംഗി ബായ്ജാനിലൂടെയും സൽമാൻ ഖാൻ 300 കോടി ക്ലബിലെത്തിയിരുന്നു.
അമീറിന്റെ തന്നെ പി.കെ 17 ദിവസം കൊണ്ടാണ് 300 കോടി ക്ലബിലെത്തിയതെങ്കിൽ വെറും 13 ദിവസം കൊണ്ട് ദംഗൽ ആ ക്ലബിലെത്തി. ഡൽഹിയിൽ നികുതിയില്ലാതെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ദംഗൽ കായിക മേഖലയ്ക്ക് കൂടുതൽ ഉണർവുണ്ടാക്കുന്നതാണെന്നും അതിനാൽ നികുതി ഒഴിവാക്കുന്നതുമായി ഡൽഹി മുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുൻ ഇന്ത്യൻ ഗുസ്തി താരം മഹാവീർ ഫൊഗാവാട്ടിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ദംഗൽ. ആമീർ ഖാൻ, സാക്ഷി തൻവാർ, ഫാത്തിമ സെന സായിക്, സൈറ വാസിം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് നിതേഷ് തീവാരിയാണ്. നാലാമത്തെ ചിത്രം പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ആമീറിന്റെ ദംഗൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നു.
എസ്എസ് രാജമൗലിയുടെ ബാഹുബലി 792 കോടിയാണ് ബോക്‌സോഫീസിൽ നേടിയത്. സൽമാൻ ഖാന്റെ ബജ്രംഗി ഭായ്ജാൻ 626 കോടിയും സുൽത്താൻ 584.15 കോടിയുമാണ് ബോക്‌സോഫീസിൽ നേടിയത്. ആദ്യ ദിവസം റിലീസ് ചെയ്ത ആദ്യ ദിവസം 29.78 കോടിയാണ് ദംഗൽ ബോക്‌സോഫീസിൽ നേടിയത്. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ 410 കോടിയാണ് ബോക്‌സോഫീസിൽ നേടിയത്. നിർമ്മാണം ആമീർ ഖാൻ, കിരൺ റാവു, സിദ്ധാർത്ഥ് റോയ് കപൂർ എന്നിവർ ചേർന്നാണ് ദംഗൽ നിർമ്മിച്ചത്.