- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയെ കാത്തിരിക്കുന്നത് അതിശൈത്യത്തിന്റെ നാളുകൾ; താപനില മൈനസ് 35 വരെ താഴ്‌ന്നേക്കാം; അതീവ ജാഗ്രത പാലിക്കാൻ കാലാവസ്ഥാ കേന്ദ്രം
ന്യൂയോർക്ക്: വരും ദിനങ്ങളിൽ അമേരിക്കയെ കാത്തിരിക്കുന്നത് അതിശൈത്യത്തിന്റെ നാളുകളാണെന്ന് കാലാവസ്ഥാ കേന്ദ്രം. അപകടകാരിയായ ആർട്ടിക് എയർ വീശുന്നതോടെ തിങ്കളാഴ്ച മുതൽ യുഎസ് പരക്കേ അതിശൈത്യം അനുഭവപ്പെടും. മിക്കയിടങ്ങളിലും താപനില മൈനസ് പത്തു മുതൽ 35 വരെ താഴാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യമൊട്ടാകെ കൂടിയ താപനില രേഖപ്പെടുത്തുന

ന്യൂയോർക്ക്: വരും ദിനങ്ങളിൽ അമേരിക്കയെ കാത്തിരിക്കുന്നത് അതിശൈത്യത്തിന്റെ നാളുകളാണെന്ന് കാലാവസ്ഥാ കേന്ദ്രം. അപകടകാരിയായ ആർട്ടിക് എയർ വീശുന്നതോടെ തിങ്കളാഴ്ച മുതൽ യുഎസ് പരക്കേ അതിശൈത്യം അനുഭവപ്പെടും. മിക്കയിടങ്ങളിലും താപനില മൈനസ് പത്തു മുതൽ 35 വരെ താഴാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യമൊട്ടാകെ കൂടിയ താപനില രേഖപ്പെടുത്തുന്ന പൂജ്യം മുതൽ 15 വരെയായിരിക്കും.
കഴിഞ്ഞ ജനുവരിയിൽ അനുഭവപ്പെട്ടതിനെക്കാൾ തീവ്രതയേറിയ തണുപ്പായിരിക്കും ഈ മാസം അനുഭവപ്പെടുക. പോളാർ വെർട്ടക്‌സ് എന്ന പേരിൽ കഴിഞ്ഞ വർഷം ഉണ്ടായ ആർട്ടിക് കാറ്റ് അമേരിക്കയെ വിറപ്പിച്ചിരുന്നു. എന്നാൽ അതിനേക്കാൾ ശക്തമായ കൊടുങ്കാറ്റ് ആയിരിക്കും ഈയാഴ്ച മുതൽ ഉണ്ടാകുക. മധ്യ അമേരിക്കയേയും കിഴക്കൻ അമേരിക്കയേയുമായിരിക്കും പോളാർ വെർട്ടെക്‌സ് ഈയാഴ്ച മധ്യം ആദ്യം പിടികൂടുക. അതിശക്തമായ വീശുന്ന കാറ്റിൽ മിക്കയിടങ്ങളിലും മൈനസ് 25 മുതൽ 45 ഡിഗ്രി വരെ താപനില താഴും. ശരീരമാകെ പൊതിഞ്ഞു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നു പ്രത്യേക മുന്നറിയിപ്പുണ്ട്. തണുപ്പിനുള്ള ആവരണം കൂടാതെ പത്തു മിനിറ്റിൽ കൂടുതൽ പുറത്തു കഴിയുന്നവർക്ക് ചർമത്തിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഷിക്കാഗോയിൽ കഴിഞ്ഞ ദിവസം താപനില മൈനസ് പത്തു വരെ താഴ്ന്നിരുന്നു. മഞ്ഞുവീഴ്ചയ്ക്കു പുറമേ ശക്തിയായ വീശുന്ന കാറ്റിൽ താപനില മൈനസ് 35 വരെ താഴും. തെക്കൻ അമേരിക്കയുടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും ഹിമക്കാറ്റിനും സാധ്യതയുള്ളതായി യുഎസ് നാഷണൽ വെതർ സർവീസ് പറയുന്നു. മിസിസിപ്പി, ലൂസിയാന, അർക്കൻസാസ് എന്നിവിടങ്ങളിൽ മിന്നൽ പ്രളയത്തിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ചില മേഖലകളിൽ ടൊർണാഡോ വീശിയടിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
അതിശൈത്യം അപകടകാരിയാകുന്ന മറ്റൊരു മേഖലയാണ് കൊളറാഡോ. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് മഞ്ഞുവീഴ്ചയ്ക്ക് ആക്കം കൂട്ടും. ഇവിടങ്ങളിൽ താപനില മൈനസ് 28 മുതൽ മൈനസ് 45 വരെ താഴ്‌ന്നേക്കാം. മിഡ് വെസ്റ്റ്, ഈസ്റ്റ് കോസ്റ്റ് എന്നിവിടങ്ങളിൽ മൈനസ് പത്തിനും മൈനസ് 20നും ഇടയ്ക്കായിരിക്കും താപനില. പിന്നീട് ന്യൂ ഓർലാൻഡ്‌സിലേക്ക് ഹിമക്കാറ്റ് ദിശമാറി വീശും.

