- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
റെഡ് ലൈറ്റ് ജമ്പ് ചെയ്താലും മൊബൈൽ ഫോൺ ഉപയോഗിച്ചാലും ഒൺവേ തെറ്റിച്ചാലും 5000 രൂപ ഫൈൻ; പെറ്റിക്കേസിന്റെ നിർവ്വചനത്തിൽ ഡെഞ്ചറസ് ഡ്രൈവിങും; ഏറെ നാളായി കേട്ട റോഡ് സുരക്ഷാ നിയമങ്ങൾ പരിഷ്കരിക്കാൻ ഒടുവിൽ കേന്ദ്രമന്ത്രിസഭയുടെ അനുമതി; ഉടൻ പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് നിയമമാക്കും
ന്യൂഡൽഹി: അടുത്ത അഞ്ചുവർഷങ്ങളിൽ റോഡപകടങ്ങൾ പകുതിയായി കുറയ്ക്കാൻ ലക്ഷ്യമിട്ട് മോട്ടോർ വാഹനനിയമം ഭേദഗതിചെയ്യാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഉടൻ തന്നെ നിയമം പാസാക്കാനാണ് തീരുമാനം. ഓരോ വർഷവും അഞ്ചുലക്ഷം റോഡപകടങ്ങളാണ് സംഭവിക്കുന്നത്. ഒന്നരലക്ഷം ആളുകൾ കൊല്ലപ്പെടുന്നു. അത് തടയാൻ കർശന വ്യവസ്ഥകളാണ് ബില്ലിൽ ഉണ്ടാവുക. വിവിധകുറ്റങ്ങൾക്കുള്ള പിഴയും ശിക്ഷയും കൂടും. ലൈസൻസ്, രജിസ്‌ട്രേഷൻ വ്യവസ്ഥകൾ കർശനമാക്കും. റോഡപകടങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കും. ട്രാഫിക് സിഗ്നലുകൾ ലംഘിക്കുന്നതും സെൽ ഫോൺ ഉപയോഗിച്ച് വാഹനോടിക്കുന്നതും വലിയ കുറ്റമാകും. അയ്യായിരം രൂപ പിഴ ഈ കുറ്റങ്ങൾക്ക് ഈടാക്കും. ഡെഞ്ചറസ് ഡ്രൈവിഗും കുറ്റമാകും. പുതുതായി 28 വകുപ്പുകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആളുകളെ ഇടിച്ചിട്ട് നിർത്താതെപോവുന്ന കേസുകളിൽ നഷ്ടപരിഹാരം 25,000 രൂപയിൽനിന്ന് രണ്ടുലക്ഷം ആക്കും. അപകടമരണങ്ങളിൽ 10 ലക്ഷം രൂപവരെ നഷ്ടപരിഹാരം. സ്റ്റേജ് കാര്യേജ്, കോൺട്രാക്ട് കാര്യേജ് പെർമിറ്റുകളിൽ ഇളവുനൽകുന്നതിന് സംസ്ഥാനങ്ങൾക്ക് അധികാരം.
ന്യൂഡൽഹി: അടുത്ത അഞ്ചുവർഷങ്ങളിൽ റോഡപകടങ്ങൾ പകുതിയായി കുറയ്ക്കാൻ ലക്ഷ്യമിട്ട് മോട്ടോർ വാഹനനിയമം ഭേദഗതിചെയ്യാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഉടൻ തന്നെ നിയമം പാസാക്കാനാണ് തീരുമാനം. ഓരോ വർഷവും അഞ്ചുലക്ഷം റോഡപകടങ്ങളാണ് സംഭവിക്കുന്നത്. ഒന്നരലക്ഷം ആളുകൾ കൊല്ലപ്പെടുന്നു. അത് തടയാൻ കർശന വ്യവസ്ഥകളാണ് ബില്ലിൽ ഉണ്ടാവുക.
വിവിധകുറ്റങ്ങൾക്കുള്ള പിഴയും ശിക്ഷയും കൂടും. ലൈസൻസ്, രജിസ്‌ട്രേഷൻ വ്യവസ്ഥകൾ കർശനമാക്കും. റോഡപകടങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കും. ട്രാഫിക് സിഗ്നലുകൾ ലംഘിക്കുന്നതും സെൽ ഫോൺ ഉപയോഗിച്ച് വാഹനോടിക്കുന്നതും വലിയ കുറ്റമാകും. അയ്യായിരം രൂപ പിഴ ഈ കുറ്റങ്ങൾക്ക് ഈടാക്കും. ഡെഞ്ചറസ് ഡ്രൈവിഗും കുറ്റമാകും.
പുതുതായി 28 വകുപ്പുകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആളുകളെ ഇടിച്ചിട്ട് നിർത്താതെപോവുന്ന കേസുകളിൽ നഷ്ടപരിഹാരം 25,000 രൂപയിൽനിന്ന് രണ്ടുലക്ഷം ആക്കും. അപകടമരണങ്ങളിൽ 10 ലക്ഷം രൂപവരെ നഷ്ടപരിഹാരം. സ്റ്റേജ് കാര്യേജ്, കോൺട്രാക്ട് കാര്യേജ് പെർമിറ്റുകളിൽ ഇളവുനൽകുന്നതിന് സംസ്ഥാനങ്ങൾക്ക് അധികാരം. പൊതുസ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്കും മറ്റും സംസ്ഥാനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാം.
പ്രായപൂർത്തിയാകാത്തവർ വരുത്തിവെക്കുന്ന വാഹനാപകടങ്ങൾക്ക് രക്ഷിതാവിന് ശിക്ഷ. കുട്ടികളെ 'ജുവനൈൽ ജസ്റ്റീസ് ആക്ട്' പ്രകാരം വിചാരണ ചെയ്യും. അതിവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, ലൈസൻസില്ലാതെ ഓടിക്കൽ, ഓവർ ലോഡിങ് തുടങ്ങിയവയ്ക്ക് കടുത്തശിക്ഷയും പിഴയും. നാഷണൽ രജിസ്റ്റർ ഫോർ ഡ്രൈവിങ് ലൈസൻസ്, നാഷണൽ രജിസ്റ്റർ ഫോർ വെഹിക്കിൾ രജിസ്‌ട്രേഷൻ എന്നിവ സ്ഥാപിക്കും. വാഹനങ്ങളുടെ പരിശോധനയും സർട്ടിഫിക്കേഷൻ നൽകലും ഫലപ്രദമായി നിയന്ത്രിക്കും.