വാൻകൂർ: കുട്ടികൾ റോഡപകടങ്ങളിൽ പെടുന്നത് പതിവായ സാഹചര്യത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്ത്. വാൻകൂറിലെ റോഡുകൾ മിക്കവയും കുട്ടികൾക്ക് സുരക്ഷിതരായി നടന്നുപോകാനുള്ളവയല്ലെന്നും അതുമൂലം കുട്ടികൾക്ക് അപകടം സംഭവിക്കുന്നത് പതിവായി മാറിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

നിരവധി കുന്നുകളും ബ്ലൈൻഡ് പോയിന്റുകളും ഉള്ള റോഡുകളാണ് ഇവിടെയുള്ളത്. റോഡ് സൈഡുകളിൽ നടപ്പാതകൾ ഇല്ലാത്തതും അപകടങ്ങൾ വർധിപ്പിക്കുകയാണിവിടെ. സ്പീഡ് ബ്രേക്കറുകൾ, സീബ്ര ലൈനുകൾ തുടങ്ങിയവ നടപ്പാക്കി കുട്ടികൾക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് നിരവധി രക്ഷിതാക്കളാണ് രംഗത്തെത്തിയിട്ടുള്ളത്.

നോർത്ത് വാൻകൂർ ഡിസ്ട്രിക്ടിലെ ക്ലിഫ്‌റിഡ്ജ്, റേഞ്ചർ മേഖലകൾക്കിടയിലാണ് ഏറെ അപകടം. കാൽനട യാത്രക്കാർക്ക് ഒട്ടും സുരക്ഷിതമല്ല ഇവിടം. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചുകൊണ്ട് മാതാപിതാക്കളും രക്ഷിതാക്കളും മുന്നോട്ടുവന്നിട്ടുണ്ട്.