- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ ബഹുനില കെട്ടിടങ്ങളിൽ കയറി നിന്നുള്ള സാഹസിക സെൽഫികൾ ഇനി വേണ്ട; ജീവൻ പണയം വച്ചുള്ള സെൽഫിയെടുക്കലിന് വിലക്കേർപ്പെടുത്തി നഗരസഭ
ദുബയ്: ദുബായിലെ ബഹുനില കെട്ടിടങ്ങളിൽ കയറി നിന്നുള്ള സാഹസിക സെൽഫികൾ ഇനി വേണ്ടെന്ന് മുന്നറിയിപ്പ്.ഉയരമുള്ള കെട്ടിടങ്ങളിലും മറ്റും അപകടകരമാംവിധം സെൽഫി എടുക്കുന്നവർക്കാണ് മുനിസിപ്പാലിറ്റിയുടെ കർശന മുന്നറിയിപ്പ്. ജീവൻ പണയംവച്ച് അതീവ സാഹസികമായി സെൽഫി എടുക്കുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. കെട്ടിട ഉടമകളും ചുമതലയുള്ളവരും ഇക്കാര്യത്തിൽ അതീവജാഗ്രത പാലിക്കണമെന്നു മുനിസിപ്പാലിറ്റി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് മുഹമ്മദ് ഷെറീഫ് പറഞ്ഞു. കെട്ടിടങ്ങളിൽ നിന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഈ പടം പിടുത്തം സ്വന്തം ജീവനെന്ന പോലെ മറ്റുള്ളവരുടെ ജീവനും ഭീഷണിയാണന്ന് ദുബയ് നഗരസഭയുടെ ഉപ മേധാവി ഖാലിദ് മുഹമ്മദ് ഷരീഫ് അറിയിച്ചു. ആകാശ ഗോപുരങ്ങളടക്കമുള്ള എല്ല ബഹുനില കെട്ടിടങ്ങളിലും സുരക്ഷാ കാമറകൾ സ്ഥാപിക്കണമെന്നും കെട്ടിടത്തിനകത്ത് പ്രവേശിക്കുന്നവരെ സൂഷ്മമായി നീരീക്ഷണമെന്നും കെട്ടിട ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കെട്ടിടങ്ങൾ ഇത്തരം അപകടകരമായ പ്രവർത്തികൾക്ക് വേദിയായാൽ പടമെടുത്തവർ മാത്രമല്ല, ക
ദുബയ്: ദുബായിലെ ബഹുനില കെട്ടിടങ്ങളിൽ കയറി നിന്നുള്ള സാഹസിക സെൽഫികൾ ഇനി വേണ്ടെന്ന് മുന്നറിയിപ്പ്.ഉയരമുള്ള കെട്ടിടങ്ങളിലും മറ്റും അപകടകരമാംവിധം സെൽഫി എടുക്കുന്നവർക്കാണ് മുനിസിപ്പാലിറ്റിയുടെ കർശന മുന്നറിയിപ്പ്. ജീവൻ പണയംവച്ച് അതീവ സാഹസികമായി സെൽഫി എടുക്കുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്.
കെട്ടിട ഉടമകളും ചുമതലയുള്ളവരും ഇക്കാര്യത്തിൽ അതീവജാഗ്രത പാലിക്കണമെന്നു മുനിസിപ്പാലിറ്റി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് മുഹമ്മദ് ഷെറീഫ് പറഞ്ഞു. കെട്ടിടങ്ങളിൽ നിന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഈ പടം പിടുത്തം സ്വന്തം ജീവനെന്ന പോലെ മറ്റുള്ളവരുടെ ജീവനും ഭീഷണിയാണന്ന് ദുബയ് നഗരസഭയുടെ ഉപ മേധാവി ഖാലിദ് മുഹമ്മദ് ഷരീഫ് അറിയിച്ചു.
ആകാശ ഗോപുരങ്ങളടക്കമുള്ള എല്ല ബഹുനില കെട്ടിടങ്ങളിലും സുരക്ഷാ കാമറകൾ സ്ഥാപിക്കണമെന്നും കെട്ടിടത്തിനകത്ത് പ്രവേശിക്കുന്നവരെ സൂഷ്മമായി നീരീക്ഷണമെന്നും കെട്ടിട ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കെട്ടിടങ്ങൾ ഇത്തരം അപകടകരമായ പ്രവർത്തികൾക്ക് വേദിയായാൽ പടമെടുത്തവർ മാത്രമല്ല, കെട്ടിടങ്ങളുടെ ഉടമയും നടത്തിപ്പുകാരും കുടുങ്ങും. നിയമം ലംഘിക്കുന്നവരെ ക്കുറിച്ച്? ഉടനടി അധികൃതർക്ക് വിവരം നൽകണം.