ഹൃദയാഘാതം മൂലം മലയാളി  ബഹ്‌റിനിൽ നിര്യാതനായി. കൊല്ലം തേവലക്കര സ്വദേശി ഡാനിയൽ തരകൻ ആണ് മരിച്ചത്. പരേതന് 44 വയസ് ആയിരുന്നു പ്രായം.

ഇന്ന് രാവിലെ ബഹ്‌റിനിലെ സ്വവസതിയിൽ വച്ചായിരുന്നു മരണം. ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞ് കിടന്ന ഡാനിയൽ രാവിലെ ഉണരാതായപ്പോഴാണ് മരണം അറിഞ്ഞത്. ഉറക്കത്തിൽ തന്നെ ഹൃദയാഘാതം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.

15 വർഷത്തോളമായി ബഹ്‌റിനിൽ ജോലി ചെയ്ത് വരുകയായിരുന്നു. മൂന്ന് മക്കളുണ്ട്. ഭാര്യ ദീപ ഡാനിയൽ. പരേതൻ ബഹ്‌റിൻ മാർത്തോമ പാരിഷ് അംഗമാണ്.