ഡെന്മാർക്കിലെ പ്രധാന നഗരങ്ങളിലൊന്നായ ആൽബർഗ് കൗൺസിൽ കീടനാശിനികളുടെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തി. വീടുകളിലെ പൂന്തോട്ടങ്ങളിലും, പൊതുസ്ഥലങ്ങളിലും കീടനാശിനി ഉപയോഗിക്കുന്നതിനാണ് ആൽബർഗ് കൗൺസിൽ വിലക്കേർപ്പെടുത്തിയത്.

മോൺസാന്റോ റൗണ്ട് അപ്പ് പോലെയുള്ള വാണിജ്യ സ്ഥലങ്ങളിലെ കീടനാശിനി ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കീടനാശിനികൾ ഉപയോഗം മൂലം വെള്ളത്തിൽ വിഷാംശം കലരാനുള്ള സാധ്യത ഉണ്ടെന്നും ആൽബർഗ് എൻവയോൺമെന്റ് കമ്മിറ്റി പറയുന്നു.

ആദ്യ ഘട്ടത്തിൽ സ്വമേധയ വീട്ടുടമകളോട് കീടനാശിനി ഉപയോഗം നിർത്താനാണ് കൗൺസിൽ നിർദ്ദേശിക്കുക. പിന്നീട് മൂന്നോ നാലോ വർഷത്തിനുള്ളിൽ നിരോധനം നടപ്പിലാക്കാനാണ് പദ്ധതി. എന്നാലെങ്ങനെ നിരോധനം കൊണ്ടുവരുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.