- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെന്മാർക്കിലെ നാണ്യപ്പെരുപ്പ നിരക്ക് യൂറോപ്പിലെ ഏറ്റവും ഉയർന്ന തോതിൽ
കോപ്പൻഹാഗൻ: ഡെന്മാർക്കിൽ നാണ്യപ്പെരുപ്പ നിരക്ക് റെക്കോർഡ് താഴ്ചയിലാണെങ്കിലും യൂറോപ്യൻ യൂണിയൻ ശരാശരിയിൽ ഏറ്റവും ഉയർന്ന തോതിലാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ഡെന്മാർക്ക്. നാണ്യപ്പെരുപ്പ നിരക്ക് രാജ്യത്ത് കുറഞ്ഞുവെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് കൺസ്യൂമർ പ്രൈസ് ഇൻഡക്‌സിൽ 0.4 ശതമാനത്തിന്റെ വർധനയാണുണ്ടായത്. രാജ്യത്തെ നിത്യോപയോഗ
കോപ്പൻഹാഗൻ: ഡെന്മാർക്കിൽ നാണ്യപ്പെരുപ്പ നിരക്ക് റെക്കോർഡ് താഴ്ചയിലാണെങ്കിലും യൂറോപ്യൻ യൂണിയൻ ശരാശരിയിൽ ഏറ്റവും ഉയർന്ന തോതിലാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ഡെന്മാർക്ക്. നാണ്യപ്പെരുപ്പ നിരക്ക് രാജ്യത്ത് കുറഞ്ഞുവെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് കൺസ്യൂമർ പ്രൈസ് ഇൻഡക്‌സിൽ 0.4 ശതമാനത്തിന്റെ വർധനയാണുണ്ടായത്.
രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ഏറെ വ്യത്യാസമൊന്നുമില്ലാതെ നിലനിൽക്കുകയാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അതേസമയം മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ശരാശരി നാണ്യപ്പെരുപ്പ നിരക്ക് ഉയർന്നു തന്നെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 28 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ശരാശരി നാണ്യപ്പെരുപ്പ നിരക്ക് 0.1 ശതമാനത്തിലാണ് നിൽക്കുന്നത്. 19 യൂറോ സോൺ രാജ്യങ്ങളിലും സാധനങ്ങളുടെ വില 0.2 ശതമാനം എന്ന തോതിലാണ് വർധിച്ചിരിക്കുന്നത്.
സ്റ്റാറ്റിസ്റ്റിക്‌സ് ഡെന്മാർക്കിന്റെ റിപ്പോർട്ട് അനുസരിച്ച് നോർവേയിലാണ് ഏറ്റവും കൂടുതൽ നാണ്യപ്പെരുപ്പം ഉണ്ടായിരിക്കുന്നത്. 2.6 ശതമാനം. അതേസമയം സൈപ്രസിൽ നാണ്യച്ചുരുക്കമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2.1 ശതമാനം. എന്നാൽ ജനുവരിയിൽ കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് 60 വർഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയപ്പോൾ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതുകയാണോ എന്ന സംശയം എങ്ങും ബലപ്പെട്ടിരുന്നു. എന്നാൽ ഈ സംശയത്തിന് ഇടനൽകാതെ ഫെബ്രുവരിയിൽ സിപിഐ മുൻ വർഷം ഇതേസമയത്തെക്കാളും 0.2 ശതമാനം വർധിക്കുകയായിരുന്നു.