- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂബർ സർവീസിനെതിരേ പ്രതിഷേധം; ഡെന്മാർക്കിൽ ടാക്‌സി ഡ്രൈവർമാർ പ്രക്ഷോഭത്തിലേക്ക്
കോപ്പൻഹേഗൻ: യൂബർ ഡ്രൈവർമാരുടെ നിയമപരമല്ലാത്ത സമീപനങ്ങളിൽ പ്രതിഷേധിച്ച് മുന്നൂറോളം ടാക്‌സി ഡ്രൈവർമാർ ക്രിസ്റ്റിയൻബർഗ് സ്ലോട്ട്‌സ്പ്ലാണ്ട്‌സിൽ അണിനിരന്നു. യൂബര്ഡ സർവ്വീസുകൾക്കെതിരെ നൽകുന്ന പരാതികൾ ചെവിക്കൊള്ളാതിരിക്കുന്ന ഗവൺമെന്റ് നടപടികൾക്കെതിരെയാണ് ടാക്‌സി ഡ്രൈവേഴ്‌സ് ഇൻ ഡെന്മാർക്ക് പ്രതിഷേധിച്ചത്. uber ഡ്രൈവർമാർ നിയമം
കോപ്പൻഹേഗൻ: യൂബർ ഡ്രൈവർമാരുടെ നിയമപരമല്ലാത്ത സമീപനങ്ങളിൽ പ്രതിഷേധിച്ച് മുന്നൂറോളം ടാക്‌സി ഡ്രൈവർമാർ ക്രിസ്റ്റിയൻബർഗ് സ്ലോട്ട്‌സ്പ്ലാണ്ട്‌സിൽ അണിനിരന്നു. യൂബര്ഡ സർവ്വീസുകൾക്കെതിരെ നൽകുന്ന പരാതികൾ ചെവിക്കൊള്ളാതിരിക്കുന്ന ഗവൺമെന്റ് നടപടികൾക്കെതിരെയാണ് ടാക്‌സി ഡ്രൈവേഴ്‌സ് ഇൻ ഡെന്മാർക്ക് പ്രതിഷേധിച്ചത്.
uber ഡ്രൈവർമാർ നിയമം ലംഘിക്കുകയാണെന്നും, യാത്രക്കാരിൽ നിന്നും അമിതമായ ചാർജ്ജ് ഈടാക്കുകയാണെന്നും ടിഡിഐ ചെയർമാൻ സൊറെൻ നികോലെയ്‌സെൻ അഭിപ്രായപ്പെട്ടു.
ഡാനിഷ് ട്രാൻസിറ്റ് അഥോറിറ്റി ഇതു സംബന്ധിച്ച് കോപ്പൻഹേഗൻ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. പക്ഷേ കേസ് ഇതുവരെ കോടതിയിൽ എത്തിയിട്ടില്ല. ഏകദേശം ഇരുന്നൂറോളം കേസുകൾ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും പരാതികൾ ഉണ്ട്. എന്നാൽ അമേരിക്കൻ കമ്പനി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. തങ്ങൾ അമിത ചാർജ്ജ് ഈടാക്കുന്നില്ലെന്നും യാത്രക്കാർക്കും മറ്റും തങ്ങൾക്ക് നല്ല പിന്തുണ നൽകുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
എന്നാൽ കമ്പനിയുടെ വാദത്തോട് ടിഐഡി പൂർണമായും വിയോജിച്ചു. പണമുണ്ടാക്കാതെ എല്ലാ ദിവസവും ഒരു കമ്പനിയും സർവ്വീസ് നടത്തില്ലെന്നും ഭാരവാഹികൾ പറഞ്ഞു.