വെള്ളച്ചാട്ടത്തിന് മുകളിൽ ഹെലികോപ്റ്ററിൽ തൂങ്ങിക്കിടന്ന് ഒരു സ്ത്രീയുടെ ട്രിപ്പീസ് കളി. അമേരിക്കക്കാരിയായ ഇലൻഡിറ വലെൻഡ എന്ന മുപ്പത്തിയഞ്ചുകാരി സ്വന്തം ഭർത്താവിന്റെ ഗിന്നസ് റെക്കോർഡ് മറികടക്കാൻ ചെറിയ സാഹസമൊന്നുമല്ല കഴിഞ്ഞ ദിവസം കാഴ്ചവെച്ചത്. അങ്ങനെ ഏറ്റവും കൂടുതൽ ഉയരത്തിൽ കടിച്ച് തൂങ്ങി നിൽക്കുന്നായാൾ(76 മീറ്റർ) എന്ന ഇലൻഡിറയുടെ ഭർത്താവിന്റെ ഗിന്നസ് റെക്കോർഡ് ചരിത്രമാക്കി 91 മീറ്റർ എന്ന റെക്കോർഡ് സ്വന്തം പേരിൽ എഴുതി ചേർക്കുകയും ചെയ്തും ഇലൻഡിറ.

വ്യാഴാഴ്ചയായിരുന്നു ഇലൻഡിറയുടെ ജീവൻ പണയം വെച്ചുള്ള ട്രപ്പീസ് കളി. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്രയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തി അതിന്റെ താഴ്ഭാഗത്ത് കയർ തൂക്കിയിട്ട് അതിലെ വളയത്തിൽ പിടിപ്പിച്ച കയറിൽ കടിച്ച് പിടിച്ച് തൂങ്ങിയൊരു ഡാൻസ്. ഏഴ് എട്ട് മിനിട്ടോളമാണ് ഇലൻഡറ തന്റെ സാഹസിക പ്രകടനം തുടർന്നത്. കടിച്ച് തുങ്ങുക മാത്രമല്ല സംഗീതത്തിന്റെ അകമ്പടിയോടെ പലതരത്തിലുള്ള നൃത്തച്ചുവടുകൾ വയ്ക്കുകയും ചെയ്തു ഇലൻഡിറ.

നായഗ്ര വെള്ളച്ചാട്ടത്തിന് കുറുകെയിട്ട കയറിലൂടെ നടന്ന് റെക്കോർഡിട്ട ഭർത്താവിന്റെ അഞ്ചാംവാർഷികത്തിലാണ് ഇലൻഡറ മറ്റൊരു റെക്കോർഡിട്ടത് എന്നതും ശ്രദ്ധേയമാണ്. മൂന്ന് മക്കളുടെ അമ്മ കൂടിയാണ് ഇലൻഡറ.