മെൽബൺ: കേരളത്തിലെ പ്രളയ ദുരിത ബാധിതർക്ക് കൈതാങ്ങുമായി ഡാർവിൻ മലയാളി അസോസിയേഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 13 ലക്ഷം രൂപ(25,000 ഡോളർ) കൈമാറി. ഡാർവിനിലെ മലയാളികളുടെ നാടിനോടുള്ള കടപ്പാടായിരുന്നു ധന ശേഖരണം.

ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ഡാർവിൻ മലയാളി അസോസിയേഷൻ ഫണ്ട് ശേഖരിച്ചത്. ഓണസദ്യ ഒഴിവാക്കിയും സ്റ്റേഷോ ഉൾപ്പെടെയുള്ള കലാപരിപാടികളിൽ നിന്ന് സമാഹരിച്ച തുകയും ദുരിതാശ്വാസത്തിന് മാറ്റി വച്ചു. പ്രസിഡന്റ് രാജീവ് തയ്യിലിന്റെ നേതൃത്വത്തിലാണ് ഫണ്ട് ശേഖരണം നടന്നത്. ഓസ്ട്രേലിയയിലെ നോർത്തൺ ടെറിട്ടോറി സർക്കാരും സഹായം നൽകി.

10000ഡോളറാണ് അവർ കൈമാറിയത്. ഇതും ചേർത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അസോസിയേഷൻ 25000ഡോളർ നൽകിയത്. പ്രളയത്തിന്റെ ഭീകരത തിരിച്ചറിഞ്ഞാണ് ഡാർവിൻ മലയാളി അസോസിയേഷന് ടെറിട്ടോറി സർക്കാർ സഹായം കൈമാറിയത്.