കണ്ണൂർ:മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ വിവരശേഖരണത്തിനായി സർവ്വേ നടപടികൾ ആരംഭിച്ചു. കുടുംബശ്രീക്കാണ് ഇതിന്റെ ചുമതല നൽകിയിട്ടുള്ളതെന്നും സന്നദ്ധ സംഘടനകൾ നടത്തുന്ന സർവ്വേയിലെ വിവരങ്ങൾ കൂടി പരിഗണിച്ചായിരിക്കും ഇത് സംബന്ധിച്ച ശുപാർശ സർക്കാറിന് സമർപ്പിക്കുകയെന്ന് ഇതിനായി നിയോഗിച്ച കമ്മീഷൻ ചെയർമാൻ റിട്ട: ജസ്റ്റീസ് എം.ആർ ഹരിഹരൻ നായർ കണ്ണൂർ ഗസ്റ്റ് ഹൗസിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


'സംസ്ഥാനത്തെ 20,000 ത്തോളം വരുന്ന തദ്ദേശ സ്വയംഭരണ വാർഡുകളിലെയും മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചു വീതം കുടുംബങ്ങളിൽ നിന്നും മൊബൈൽ ആപ്പ് ഉപയോഗിച്ച് വിവരശേഖരണം നടത്തുന്ന സർവ്വേ പ്രക്രിയക്കാണ് തുടക്കം കുറിച്ചിട്ടുള്ളത് 80 ചോദ്യങ്ങളുള്ള ചോദ്യാവലിയാണ് ഇതിനായി നൽകിയിട്ടുള്ളത് '.

സർവ്വേയിലൂടെ 164 വിഭാഗങ്ങൾക്ക് കൂടുതൽ ആനുകൂല്യം ലഭിക്കും'2025 മാർച്ച് 13ന് കമ്മീഷന്റെ കാലാവി അവസാനിക്കാനിരിക്കെ അതിന് മുമ്പേ സർവ്വേ നടപടികൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും കമ്മീഷൻ ചെയർമാൻ റിട്ട: ജസ്റ്റീസ് എം.ആർ.ഹരിഹരൻ നായർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ കെ.എസ്.സി.ഇ.ബി.സി.എഫ് സി അംഗങ്ങളായ അഡ്വ.എം.മനോഹരൻ പിള്ള, എ.ജി ഉണ്ണിക്കഷ്ൻ, മെമ്പർ സെക്രട്ടറി കെ.ജ്യോതി ,രജിസ്ട്രാർ കെ.പി.പുരുഷോത്തമൻ എന്നിവരും പങ്കെടുത്തു.