തിരുവനന്തപുരം: പള്ളിച്ചൽ നരുവാമൂട് മകൾ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മൊട്ടമൂട് ഇടയ്‌ക്കോട് സ്വദേശി അന്നമ്മ (85)യാണ് മരിച്ചത്. മകൾ ലീല അറസ്റ്റിൽ. കൊലപാതകത്തിനു ശേഷം മൃതദേഹം കത്തിക്കാനും ശ്രമം നടന്നു.

അമ്മയും മകളും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇവർ തമ്മിൽ കലഹങ്ങൾ പതിവായിരുന്നുവെന്ന് നരുവാമൂട് പൊലീസ് പറയുന്നു. ലീല മൂന്ന് വർഷം മുമ്പ് മാനസിക പ്രശ്നൾക്ക് ചികിൽസയിലായിരുന്നുവെന്നും അവർ അറിയിച്ചു.