- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽപ്പെട്ട ബെക്കാമിന്റെ കാറുകളുടെ ചിത്രങ്ങൾ പുറത്ത്; കൂട്ടിയിടിച്ച കാർ നിശ്ശേഷം തകർന്നു
മുൻ ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ഡേവിഡ് ബെക്കാമും മകൻ ബ്രൂക്‌ലിനും യാത്ര ചെയ്യവെ അപകടത്തിൽപ്പെട്ട കാറിന്റെ ചിത്രങ്ങൾ പുറത്തു വന്നു. ആഴ്‌സനലിന്റെ അണ്ടർ 16 ടീം പരിശീലന ക്യാമ്പിൽ നിന്ന് മകൻ ബ്രൂക് ലിനെ തിരിച്ചു കൊണ്ടു വരുന്നതിനിടെയാണ് ശനിയാഴ്ച അപകടമുണ്ടായത്. ബെക്കാമിന്റെ ഔഡി ആർ എസ് സിക്‌സിന്റെ ഡ്രൈവറുടെ ഭാഗം തകർന്നിട്ടുണ്ട്.
മുൻ ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ഡേവിഡ് ബെക്കാമും മകൻ ബ്രൂക്‌ലിനും യാത്ര ചെയ്യവെ അപകടത്തിൽപ്പെട്ട കാറിന്റെ ചിത്രങ്ങൾ പുറത്തു വന്നു. ആഴ്‌സനലിന്റെ അണ്ടർ 16 ടീം പരിശീലന ക്യാമ്പിൽ നിന്ന് മകൻ ബ്രൂക് ലിനെ തിരിച്ചു കൊണ്ടു വരുന്നതിനിടെയാണ് ശനിയാഴ്ച അപകടമുണ്ടായത്. ബെക്കാമിന്റെ ഔഡി ആർ എസ് സിക്‌സിന്റെ ഡ്രൈവറുടെ ഭാഗം തകർന്നിട്ടുണ്ട്. കൂട്ടിയിടിച്ച കാർ മിറ്റ്‌സുബിഷി കോൾട്ട് കൂപെയുടെ മൂൻവശം പാടെ തകർന്നിട്ടുണ്ട്. അപകടത്തിൽ ബെക്കാമിനും മകനും പരിക്കുകളൊന്നും പറ്റിയിരുന്നില്ല.
ലണ്ടൻ കോണിയിലുള്ള ആഴ്‌സണൽ ട്രെയിങ് സെന്ററിൽ തന്റെ ആഴ്‌സനലിന്റെ അണ്ടർ 16 ടീമിന്റെ കളി കാണാൻ ബെക്കാമും ഉണ്ടായിരുന്നു. അപകടത്തിൽ ചുമലിന് നിസാര പരിക്കേറ്റ ബെക്കാമിനെ സംഭവസ്ഥലത്തു വച്ചു തന്നെ ശുശ്രൂഷ നൽകി. മകൻ ബ്രൂക് ലിന് ഒന്നും സംഭവിച്ചിട്ടില്ല. മറ്റെ കാറിലുണ്ടായിരുന്ന ഒരു സ്ത്രീയെയും അവരുടെ മകളെയും നിസ്സാര പരിക്കുകളോടെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനം നടന്ന ശേഷം ആംബുലൻസ് വരുന്നതു വരെ കാത്തു നിൽക്കുകയായിരുന്നു ഇവർക്ക് ബെക്കാം തന്റെ ജംപർ നൽകിയെന്നും ഒരു ദൃക്‌സാക്ഷി പറയുന്നു. പിന്നീട് ബെക്കാമിനെയും മകനെയും മറ്റൊരു കാറിൽ കൊണ്ടു പോയി. അപകടം ഇരുവരേയും ഉലച്ചിട്ടുണ്ട്.
ബെക്കാം അപകടത്തിൽപ്പെടുന്നത് ഇതാദ്യമല്ല. ഒക്ടോബറിലും മറ്റൊരു കാറുമായി ബെക്കാമിന്റെ കാർ കൂട്ടിയിടിച്ചിരുന്നു. ആ സമയത്തും മകൻ ബ്രൂക്ക്‌ലിൻ കൂടെയുണ്ടായിരുന്നു. എമിറേറ്റ്‌സിലെ കോച്ചുമാരുടെ ശ്രദ്ധാ കേന്ദ്രമായി മാറിയതോടെ കഴിഞ്ഞ മാസമാണ് ബ്രൂക്ക്‌ലിനുമായി ആഴ്‌സനൽ ചുരുങ്ങിയ കാലത്തേക്ക് കരാറൊപ്പിട്ടത്. ബ്രൂക്ക്‌ലിന്റെ സഹോദരൻ റോമിയോയും ക്ലബിന്റെ അണ്ടർ 13 ടീമിനു വേണ്ടി കളിക്കുന്നുണ്ട്. ഇളയ മകൻ ക്രൂസ് ക്ലബിന്റെ അണ്ടർ 10 ടീമിലും അംഗമാണ്.