ന്യൂഡൽഹി: അധോലോക നായകനായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാന്റെ കീഴിൽ സുഖകരമായി ജീവക്കുകയാണ് എന്ന് കണ്ടെത്തി. കറാച്ചിക്ക് സമീപം ഒരു ദ്വീപിൽ അത്യാധുനിക സൗകര്യമുള്ളൊരു ആഡംബര ബംഗ്ലാവിൽ ദാവൂദിനും കുടുംബത്തിനും പാക്കിസ്ഥാൻ അഭയം നൽകിയിരിക്കുകയാണ്.

ഇന്ത്യ പാക്ക് അതിർത്തിയിൽ ഉൾപ്പെടെ സുരക്ഷാച്ചുമതല നിർവഹിക്കുന്ന അർധസൈനിക വിഭാഗമായ പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന്റെ കാവലിലാണ് ഇവിടത്തെ സുരക്ഷാ ക്രമീകരണങ്ങളും ദാവൂദിന്റെ താമസവും. അത്യാവശ്യ ഘട്ടത്തിൽ മണിക്കൂറുകൾക്കകം ദാവൂദിനു കടൽ മാർഗം ദുബായിൽ എത്താൻ തയാറാക്കിയ രക്ഷാമാർഗവും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിയന്ത്രണത്തിലായ ദ്വീപിലേക്ക് ഇന്ത്യയുടെയോ മറ്റ് രാജ്യങ്ങളുടെയോ ആക്രമണം ഉണ്ടായാൽ മണിക്കൂറുകൾക്കകം ദാവൂദിനെ ഉടൻ കറാച്ചി ദ്വീപിലെ രഹസ്യസങ്കേതത്തിലേക്കു മാറ്റി പ്രത്യേക റൂട്ടിൽ പാക്ക് തീരസംരക്ഷണ സേനയുടെ മേൽനോട്ടത്തിൽ ആറു മണിക്കൂറിനകം ദുബായിലെത്തിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

പാക്കിസ്ഥാന്റെ ചാരലംഘടനയായ ഐഎസ്‌ഐയുടെ ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമേ ദാവൂദുമായി ബന്ധപ്പെടാൻ അനുവാദമുള്ളൂ.
ഉപഗ്രഹഫോണിൽ പ്രത്യേക ഫ്രീക്വൻസിയിലാണ് ഇവർ ദാവൂദുമായി ആശയവിനിമയം നടത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്.