- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ഏറ്റെടുക്കണം; കേന്ദ്രസർക്കാറിന് നിർദ്ദേശം നൽകി സുപ്രീംകോടതി; കള്ളകടത്തുകാരുടെ സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള നിയമ പ്രകാരം നടപടി സ്വീകരിക്കും
ന്യൂഡൽഹി: പാക്കിസ്ഥാനിൽ അഭയം തേടിയ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കൾ ഏറ്റെടുക്കാൻ കേന്ദ്രസർക്കാറിന് സുപ്രീംകോടതി നിർദ്ദേശം. ജസ്റ്റിസ് ആർ.കെ അഗർവാൾ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വത്തുക്കൾ ഏറ്റെടുക്കുന്നതിനെതിരെ ദാവുദിന്റെ അമ്മ അമിന ബി കസ്‌കർ, സഹോദരി ഹസീന പാർക്കർ എന്നിവർ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ഉത്തരവ്. 1988ൽ ദാവുദിന്റെ സ്വത്തുക്കൾ കേന്ദ്രസർക്കാർ സീൽ ചെയ്തിരുന്നു. കള്ളകടത്തുകാരുടെ സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള നിയമം,വിദേശനാണയ വിനിമയചട്ടം ലംഘിക്കുന്നവർക്കെതിരായ നിയമം എന്നിവ മുൻനിർത്തിയായിരുന്നു കേന്ദ്രത്തിന്റെ നടപടി. ഈ നടപടിയുമായി മുന്നോട്ടു പോകാനണ് സുപ്രിംകോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ന്യൂഡൽഹി: പാക്കിസ്ഥാനിൽ അഭയം തേടിയ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കൾ ഏറ്റെടുക്കാൻ കേന്ദ്രസർക്കാറിന് സുപ്രീംകോടതി നിർദ്ദേശം. ജസ്റ്റിസ് ആർ.കെ അഗർവാൾ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വത്തുക്കൾ ഏറ്റെടുക്കുന്നതിനെതിരെ ദാവുദിന്റെ അമ്മ അമിന ബി കസ്‌കർ, സഹോദരി ഹസീന പാർക്കർ എന്നിവർ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ഉത്തരവ്.
1988ൽ ദാവുദിന്റെ സ്വത്തുക്കൾ കേന്ദ്രസർക്കാർ സീൽ ചെയ്തിരുന്നു. കള്ളകടത്തുകാരുടെ സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള നിയമം,വിദേശനാണയ വിനിമയചട്ടം ലംഘിക്കുന്നവർക്കെതിരായ നിയമം എന്നിവ മുൻനിർത്തിയായിരുന്നു കേന്ദ്രത്തിന്റെ നടപടി. ഈ നടപടിയുമായി മുന്നോട്ടു പോകാനണ് സുപ്രിംകോടതി നിർദ്ദേശിച്ചിരിക്കുന്നത്.
Next Story