- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാർവ്വദേശീയ വനിതാ ദിനം വനിതാ കർഷക ദിനമയി ആചരിച്ചു: അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന
തൃപ്പൂണിത്തുറ: സാർവ്വദേശീയ വനിതാ ദിനം വനിതാ കർഷക ദിനമായി ആചരിക്കണമെന്ന ഡൽഹി ചലോ കർഷക സമര സംഘടനകളുടെ ആഹ്വാനത്തിന്റെ സാമൂഹ്യ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന (എ ഐ എം എസ് എസ് ) സാർവ്വദേശീയ വനിതാ ദിനമായ മാർച്ച് 8-ന് നിരവധിയായ പ്രചാരണ പരിപാടികൾ ജില്ലയിലുടനീളം കൈക്കൊണ്ടു.ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, പെട്രോളിയം വിലയുടെ പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക, നിത്യോപയോഗ സാധനങ്ങളുടെ ഭീമമായ വിലവർദ്ധനവ് പിൻവലിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് അറുതി വരുത്തുക തുടങ്ങിയ ഡിമാൻഡുകൾ ഉന്നയിച്ചുകൊണ്ട് തൃപ്പൂണിത്തറ കിഴക്കേകോട്ടയിൽ വനിതാ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പ്രതിഷേധ സംഗമം എ.ഐ. എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ സെക്രട്ടറിയുമായ ഹ കെ കെ ശോഭ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ മേഖല കമ്മിറ്റി സെക്രട്ടറി എംപി സുധ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ എം കെ ഉഷ, ജില്ലാ കമ്മിറ്റിയംഗങ്ങളായ റെജീന അസീസ്, എ.ജി. ലസിത, ലബിഷ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.