- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനാമി... ജപ്പാൻ ദുരന്തം.. നേപ്പാൾ ഭൂകമ്പങ്ങൾ... ഗുജറാത്ത് ഭൂകമ്പം... പ്രധാന പ്രകൃതി ദുരന്തങ്ങൾ എല്ലാം നടന്നത് 26ന്! ദൈവത്തിന്റെ മുന്നറിയിപ്പെന്ന് സോഷ്യൽ മിഡീയ
പ്രകൃതി ദുരന്തങ്ങൾക്കും ഇരുപത്തിയാറുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ന്യൂമറോളജി പ്രകാരം 2+6 = 8, എട്ട് എന്നത് ശനിയുടെ സംഖ്യയാണ്. അതു തന്നെയാണ് പ്രശ്‌നമത്രേ. സുനാമിയും ഭൂകമ്പവുമെല്ലാം ലോകത്തെ പിടിച്ചു കുലുക്കുന്നത് 26-ാം തീയതിയാകാനുള്ള കാരണവും മറ്റൊന്നുമല്ലെന്നാണ് വിലയിരുത്തൽ. തീവ്രവാദികൾ പോലു
പ്രകൃതി ദുരന്തങ്ങൾക്കും ഇരുപത്തിയാറുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ന്യൂമറോളജി പ്രകാരം 2+6 = 8, എട്ട് എന്നത് ശനിയുടെ സംഖ്യയാണ്. അതു തന്നെയാണ് പ്രശ്‌നമത്രേ. സുനാമിയും ഭൂകമ്പവുമെല്ലാം ലോകത്തെ പിടിച്ചു കുലുക്കുന്നത് 26-ാം തീയതിയാകാനുള്ള കാരണവും മറ്റൊന്നുമല്ലെന്നാണ് വിലയിരുത്തൽ. തീവ്രവാദികൾ പോലും അറിഞ്ഞോ അറിയാതെയോ ഈ ദിവസത്തെയാണ് ആക്രമണത്തിന് തെരഞ്ഞെടുക്കുന്നത്.
വിചിത്രസംഖ്യയാണ് 8. ശനിയാണ് അധിപൻ. ശനിയുടെ വർഷമാണ് 2015. നന്മയും തിന്മയും വരും. അഗാധമായതും എതിരാളികളെ വകവരുത്തുന്നതും അഴിമതിയെ തുടച്ചുമാറ്റുന്നതുമായ സംഖ്യയാണ് അഷ്ട ഐശ്വര്യങ്ങളും നൽകുന്ന ശനിയെന്നും വിലയിരുത്തലുണ്ട്. ഈ വാദങ്ങളെല്ലാം ഫെയ്‌സ് ബുക്കുൾപ്പെടെയുള്ള സോഷ്യൽ മീഡിയിയൽ വൻ പ്രചാരമാണ് നേടുന്നത്. തീയതികളും നൽകിയുള്ള പോസ്റ്റുകളായതിനാൽ തർക്കത്തിന് വലിയ സാധ്യതയുമില്ല.
26 ദുർഘടം പിടിച്ച സംഖ്യയാണ്. എന്തു ചെയ്താലും പരാജയത്തിലെ കലാശിക്കുകയുള്ളു. സുഖകരമല്ല. ദാരിദ്ര്യം വിതയ്ക്കുന്ന കഷ്ട നഷ്ടം വരുത്തുന്ന സംഖ്യയാണ്. ഉത്തരേന്ത്യയുടെയും പാക്കിസ്ഥാന്റെയും അധിപൻ ശനിയാണ്. രേവതി നക്ഷത്രത്തിലാണ് ഈ ദുരിതങ്ങൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ സഹായസ്ഥാനാധിപനായ മീനം രാശിയിൽ വന്നപ്പോഴാണ് ദുരന്തം സംഭവിച്ചത്. പാക്കിസ്ഥാന്റെ ലഗ്‌നം മേടം രാശിയാണ്. അതിന്റെ 12 ൽ വന്നപ്പോഴാണ് ദുരന്തം ഉണ്ടായത്. ഉത്രട്ടാതിരേവതിയിലാണ് നേപ്പാളിലെ ഭൂചലനം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. കേരളം അത്തം നക്ഷത്രത്തിലാണ് വരുന്നത്.
26ന് ലോകം നടുങ്ങിയ ദുരന്തങ്ങളുടെ പട്ടിക ഇങ്ങനെ
- നേപ്പാൾ ഭൂകമ്പം-ഏപ്രിൽ 25, 2014
- ഇന്ത്യൻ സമുദ്രത്തിലെ സുനാമി-ഡിസംബർ 26, 2004
- മുംബൈ ആക്രമണം-നവംബർ 26, 2008
- തായ്‌വാൻ ഭൂകമ്പം-ജൂലൈ 26, 2010
- ജപ്പാൻ ഭൂകമ്പം- ഫെബ്രുവരി 26, 2010
- ഗുജറാത്ത് ഭൂകമ്പം-ജനവുരി 26, 2001
- മെറാപി അഗ്‌നിപർവ്വത സ്‌ഫോടനം-ഒക്ടോബർ 26, 2010
- ഇറാൻ ഭൂകമ്പം- ( 60,000 മരണം)- ഡിസംബർ 26, 2003
- ഗുജറാത്ത് ഭൂകമ്പം-ജനുവരി 26, 2001
- മുംബൈ പ്രളയം- ജൂലൈ 26, 2005
- ചൈനയിലെ ഭൂകമ്പം- ജൂലൈ 26, 1976
- നോർത്ത് അമേരിക്കൻ ഭൂകമ്പം-ജനുവരി 26, 1700
- യുഗോസ്ലാവിയ ഭൂകമ്പം-ജൂലൈ 26, 1963
- ടർക്കി ഭൂകമ്പം 1939 ( 41,000 മരണം )
- കൻസു ചൈന ഭൂകമ്പം -ഡിസംബർ 26, 1932
- പോർച്ചുഗൽ ഭൂകമ്പം -( 30,000 മരണം) ജനുവരി 26, 1951
- ചൈന ഭൂകമ്പം -ജൂലൈ 26, 1976
- നേപ്പാൾ ഭൂകമ്പം -ഏപ്രൽ 26, 2015