- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസവും വന്ന് റോഡരികിൽ കാത്തു നിന്നത് വെറുതേയായില്ല; മെഗാ സ്റ്റാറിനെ നേരിൽ കണ്ട സന്തോഷത്തിൽ ആരാധികമാർ; പുത്തൻ ചിത്രമായ ഉണ്ടയുടെ ഷൂട്ടിങ്ങിന് പോയിരുന്ന വഴിയിൽ മമ്മൂട്ടിയെ ആരാധികമാർ കാത്തു നിന്നിരുന്നത് സമൂഹ മാധ്യമത്തിൽ; വിൻഡോ ഗ്ലാസ് താഴ്‌ത്തി ആരാധകരോട് കുശലം ചോദിച്ച ശേഷം ഫോൺ വാങ്ങി മമ്മൂട്ടി വക സെൽഫിയും !
സിനിമാ താരങ്ങളെ നെഞ്ചോട് ചേർത്ത് ആരാധിക്കുന്ന ആളുകളാണ് കേരളത്തിലുള്ളത്. ഇതിൽ നല്ലൊരു ഭാഗവും സ്ത്രീ പ്രേക്ഷകരാണെന്ന് തന്നെ പറയാം. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കാണാൻ റോഡിൽ ദിവസങ്ങളോളം കാത്തിരുന്ന സ്ത്രീകൾക്ക് സന്തോഷത്തിന്റെ നിമിഷങ്ങളാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. സംഗതിയുടെ വീഡിയോയും സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. തെലുങ്കു സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ കാണാൻ 106 വയസ്സുള്ള ഒരു മുത്തശ്ശി ആരാധിക ചെന്നത് അടുത്തിടെ ചെന്നതും രജനീകാന്തിനെ കാണാൻ പ്രായമേറിയ ആരാധകൻ എത്തിയതും അടുത്തിടെയാണ്. സമാന സംഭവം നമ്മുടെ പ്രിയ മമ്മൂക്കയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലെ പ്രധാന ചർച്ചാ വിഷയം. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ഉണ്ടയുടെ ഷൂട്ടിങ് കാസർകോട്ട് നടക്കുകയാണ്. ലൊക്കേഷനിലേക്ക് മമ്മൂട്ടി സ്ഥിരമായി പോകുന്ന വഴിയിൽ താരത്തിന്റെ കടുത്ത ആരാധികമാരായ ചില സ്ത്രീകൾ കാത്തു നിന്നിരുന്നു. ദിവസങ്ങളായി അവർ കണ്ണും നട്ടു നിൽക്കാറുണ്ടെങ്കിലും മമ്മൂട്ടിയെ കാണാറില്ലായിരുന്നു. ഒ
സിനിമാ താരങ്ങളെ നെഞ്ചോട് ചേർത്ത് ആരാധിക്കുന്ന ആളുകളാണ് കേരളത്തിലുള്ളത്. ഇതിൽ നല്ലൊരു ഭാഗവും സ്ത്രീ പ്രേക്ഷകരാണെന്ന് തന്നെ പറയാം. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കാണാൻ റോഡിൽ ദിവസങ്ങളോളം കാത്തിരുന്ന സ്ത്രീകൾക്ക് സന്തോഷത്തിന്റെ നിമിഷങ്ങളാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. സംഗതിയുടെ വീഡിയോയും സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.
തെലുങ്കു സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ കാണാൻ 106 വയസ്സുള്ള ഒരു മുത്തശ്ശി ആരാധിക ചെന്നത് അടുത്തിടെ ചെന്നതും രജനീകാന്തിനെ കാണാൻ പ്രായമേറിയ ആരാധകൻ എത്തിയതും അടുത്തിടെയാണ്. സമാന സംഭവം നമ്മുടെ പ്രിയ മമ്മൂക്കയുടെ കാര്യത്തിലും
സംഭവിച്ചിരിക്കുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലെ പ്രധാന ചർച്ചാ വിഷയം. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ഉണ്ടയുടെ ഷൂട്ടിങ് കാസർകോട്ട് നടക്കുകയാണ്. ലൊക്കേഷനിലേക്ക് മമ്മൂട്ടി സ്ഥിരമായി പോകുന്ന വഴിയിൽ താരത്തിന്റെ കടുത്ത ആരാധികമാരായ ചില സ്ത്രീകൾ കാത്തു നിന്നിരുന്നു.
ദിവസങ്ങളായി അവർ കണ്ണും നട്ടു നിൽക്കാറുണ്ടെങ്കിലും മമ്മൂട്ടിയെ കാണാറില്ലായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം പതിവു പോലെ കാത്തു നിൽക്കുന്നതിനിടയിൽ ദൂരെ നിന്നും താരത്തിന്റെ കാർ വരുന്നതു കണ്ട് ആർത്തു വിളിച്ച് സ്ത്രീകൾ റോഡിലിറങ്ങി വണ്ടിക്കു വിലങ്ങായി നിന്നു. ആരാധികമാരെ കണ്ടയുടൻ വിൻഡോഗ്ലാസു താഴ്‌ത്തി, കുശലം ചോദിക്കുകയും അവരുടെ കൈയിൽ നിന്നും ഫോൺ വാങ്ങി സെൽഫിയുമെടുത്ത ശേഷമാണ് താരം മടങ്ങിയത്.
Megastar @mammukka ❤️ pic.twitter.com/VgWInw99Zj
- Forum Keralam (FK) (@Forumkeralam1) November 29, 2018