അമൃതപുരി: അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്നപരിസ്ഥിതിയേയും സംസ്‌കാരത്തെയും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം അമൃതപുരി കാമ്പസിൽ ആരഭിച്ചു.ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകനും, സലിം അലി ഫൗണ്ടേഷൻ ചെയർമാനുമായ ഡോ വി എസ് വിജയൻസമ്മേളനം ഉത്ഘാടനം ചെയ്തു.

മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്ഓക്‌സിജൻ ഉല്പാദിപ്പിക്കുന്നതിനുതുല്യമാണെന്നും മണ്ണൊലിപ്പ് തടയാനും മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ നിലനില്പിനും പുതിയപരിസ്ഥിതി സംസ്‌കാരം ഇവിടെ ഉയർന്ന് വരേണ്ടത് അത്യന്താപേഷിതമാണെ ന്നുംഅദ്ദേഹംപറഞ്ഞു. വികസനപ്രവർത്തനങ്ങൾ പ്രകൃതിക്കനുയോജ്യമായ രീതിയിൽ ക്രോഡീകരിക്കേണ്ടതാവശ്യമാണെന്നുംവനനശീകരണവും, വാഹനപ്പെരുപ്പവും, രാസകീടനാശിനികളുടെ അമിതോപയോഗവുംപ്രകൃതിയുടെസംതുലിതാവസ്ഥയെ തകിടം മറിക്കുമെന്നും അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
ജൈവരീതിയിൽ കൃഷി സമ്പ്രദായം പരിഷ്‌കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഷിക്കാഗോവിലെ അമൃതാനന്ദമയി മഠത്തിന്റെ ചുമതല വഹിക്കുന്ന ബ്രഹ്മചാരി ശാന്താമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. നല്ല പരിസ്ഥിതി സംരക്ഷണ സംസ്‌കാരം ഉടലെടുക്കേണ്ടത് സ്വന്തം വീടുകളിൽനിന്നാവണമെന്നും എല്ലാ ശരിയും പ്രകൃതിയാണെന്നും പ്രകൃതിയെ സ്വന്തം അമ്മയെപ്പോലെ കരുതി പരിപാലിക്കാൻശ്രീ മാതാ അമൃതാനന്ദമയി ദേവി ഉത്‌ഘോഷിച്ചിട്ടുള്ള കാര്യവും അദ്ദേഹം സദസ്യരെ ഓർമ്മിപ്പിച്ചു.അമൃതപുരി കാമ്പസ് അസോസിയേറ്റ് ഡീൻ ഡോ ബാലകൃഷ്ണ ശങ്കർ, അമൃത ആർട്‌സ് ആൻഡ് സയൻസ്പ്രിൻസിപ്പാൾ ഡോ വി എം നന്ദകുമാർ, അമൃതപുരി കാമ്പസിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ പി
വി രാമനാഥൻ, ഡോ ബീനാ എസ് നായർ,അമൃതപുരി കാമ്പസിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ പിവി രാമനാഥൻ, ഡോ ബീനാ എസ് നായർ ഡോ നന്ദിനി സെൻ, ഡോ ശ്രുതിദാസ് എന്നിവർ സംസാരിച്ചു.

അമൃതപുരി കാമ്പസ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ പ്രൊഫസർ അരുൺ എസ് ചടങ്ങിനെത്തിയവർക്ക്കൃതജ്ഞതരേഖപ്പെടുത്തി.ഇംഗ്ലണ്ട്, അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുന്നൂറോളംപ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പരിസ്ഥിതിമേഖലയെ പരിപോഷിപ്പിക്കാൻ ഉതകുന്ന ക്രിയാത്മകചർച്ചകൾക്ക് സമ്മേളനം അവസരമൊരുക്കും. പ്രകൃതി സംരക്ഷണം,കീടനാശിനി കളുടെ അമിതോപയോഗംനിയന്ത്രിക്കൽ, ജൈവകൃഷിയെ പ്രൊത്സാഹിപ്പിക്കൽ, ശുദ്ധവായു ലഭ്യത തുടങ്ങി പരിസ്ഥിതിയുമായി ബന്ധപ്പെട്ടആനുകാലിക ഗവേഷണങ്ങളും, പഠനങ്ങളും, പ്രബന്ധാവതരണങ്ങളും, അനുബന്ധ ചർച്ചകളുമാണ് സമ്മേളനംലക്ഷ്യമാക്കുന്നത്. പ്രസ്തുത സമ്മേളനം ഭൂമിയിൽ ജീവന്റെ നിലനില്പിനായുള്ള സുസ്ഥിര പ്രകൃതി
സംരക്ഷണത്തിനായാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.