ജീവകാരുണ്യ പ്രവർത്തനരംഗത്ത് നിറസാന്നിധ്യമായി നിലകൊള്ളുന്ന ദയ അജാനൂർ ഈ വരുന്ന റംസാൻ മാസത്തിൽ നിർധരരായ നൂറ് കുടുംബങ്ങളിലേക്ക് പെരുന്നാളിന് പുതുവസ്ത്ര മണിയാനുള്ള കാരുണ്യ വർഷമെത്തിക്കും, കാഞ്ഞങ്ങാട് പ്രദേശത്തെ തിരഞ്ഞെടുക്കപ്പെടുന്ന നൂറ് കുടുംബങ്ങളിലേക്ക് പുതുവസ്ത്രം എത്തിക്കാനുള്ള സൗകര്യമൊരുക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആഘോഷ നാളുകളിൽ തങ്ങളുടെ ചുറ്റുമുള്ളവർ പുതുവസ്ത്രങ്ങളണിഞ്ഞ് ആഘോഷം കെങ്കേമമാക്കുമ്പോൾ അതിന് പോലും നിവർത്തിയില്ലാതെ , തങ്ങളുടെ മക്കൾക്ക് പോലും പുതുവസ്ത്രം വാങ്ങി കൊടുക്കാൻ കഴിയാതെ നിസ്സഹായരായ നൂറ് കുടുംബങ്ങളിലേക്കാണ് , അവരെ കണ്ടെത്തി പെരുന്നാളിനെങ്കിലും പുതുവസ്ത്രമാണിയാനുള്ള സൗകര്യമൊരുക്കി 'ലിബാസ് കാർഡ്'( ഈ കാർഡ് ഉപയോഗിച്ച് ദയ ചാരിറ്റി നിർദേശിക്കുന്ന കാഞ്ഞങ്ങാട്ടെ വസ്ത്രശാലയിൽ നിന്ന് പുതുവസ്ത്രം സൗജന്യമായി വാങ്ങാം ) കാരുണ്യവർഷ പദ്ധതിയുമായി ദയ മുന്നോട്ട് വരുന്നത്.

ദയ നൽകുന്ന ലിബാസ് കാർഡ്* ഉപയോഗിച്ച് കാഞ്ഞങ്ങാട്ടുള്ള വസ്ത്രവ്യാപാര ശാലയായ 'അഷ്റഫ് ഫാബ്രിക്‌സിൽ'* നിന്ന് പുതുവസ്ത്രം സൗജന്യമായി വാങ്ങാൻ സാധിക്കുന്നു എന്നതാണ് ലിബാസ് കാർഡ് പദ്ധതി. ലിബാസ് കാർഡിന്റെ വിതരണം റമളാൻ 10 ന് നടത്തുമെന്ന് ചെയർമാൻ എംഎം നാസർ , കൺവീനർ പിഎം സിദ്ദീഖ് എന്നിവർ അറിയിച്ചു. ലിബാസ് കാർഡിന് അർഹതപ്പെട്ടവർ ദയ ട്രഷറർ യൂവി ബഷീറുമായി ( 0091 9562 134 314 ) ബന്ധപ്പെടണമെന്ന് അപേക്ഷിക്കുന്നു