കാമിലയുമായി ബന്ധം സ്ഥാപിച്ച് തന്റെ ഭാര്യ ഡയാനയെ തന്ത്രപൂർവം ഒഴിവാക്കിയതിന് പുറമെ ചാൾസ് രാജകുമാരൻ കാമിലയുമായി ചേർന്ന് കൊണ്ട് ഡയാനയെ സാധ്യമായേടുത്തോളം അപമാനിച്ചിരുന്നുവെന്ന പുതിയ വാർത്തകൾ പുറത്ത് വന്നു. തങ്ങളുടെ ബന്ധത്തെ ശക്തമായ ഭാഷയിൽ ചോദ്യം ചെയ്ത ഡയാനയെ ഭ്രാന്തിയാക്കി അപമാനിക്കാൻ കാമിലയും ചാൾസും ചേർന്നൊരുക്കിയ കെണികൾ ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിൽ സ്വന്തം അമ്മയെ ഈ വിധത്തിൽ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത ഒരാളെ ഇനിയും വില്യമിനും ഹാരിക്കും കഴിയുമോയെന്ന ചോദ്യവും ഇതിനെ തുടർന്ന് ശക്തമായി ഉയർന്ന് വരുന്നുണ്ട്.

ചാൾസിന്റെ മനസും ശരീരവും തനിക്ക് മാത്രമായി സ്വന്തമാക്കുന്നതിനായി കാമില സർവ കുതന്ത്രങ്ങളും ഡയാനക്ക് മേൽ പ്രയോഗിച്ചുവെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. തന്റെ ഭർത്താവിന്റെ രഹസ്യകാമുകിക്കെതിരെ ഡയാന എല്ലാവിധത്തിലുമുള്ള ആയുധങ്ങളും ഉപയോഗിച്ച് കൊണ്ട് അധിക്ഷേപിക്കാൻ ശ്രമിച്ചതിന്റെ പ്രതികാരമെന്നോണമായിരുന്നു കാമില ഡയാനക്കെതിരെ കെണികൾ ഒരുക്കി അവരെ ഒരു ഭ്രാന്തിയാക്കി ചിത്രീകരിക്കാൻ ശ്രമിച്ചിരുന്നത്. ഡയാനക്കെതിരെ കാമില പരസ്യമായി അധികമൊന്നും പ്രതികരിച്ചിരുന്നില്ലെന്നും എന്നാൽ അണിയറയിൽ ഇതിനുള്ള ശക്തമായ കരുനീക്കങ്ങൾ നടത്തുകയുമായിരുന്നു.

ഡയാനയെ മാനസിക രോഗിയായി ചിത്രീകരിക്കുന്നതിനായി കാമില അന്ന് 29 വയസുള്ള സ്പിൻ ഡോക്ടറായ മാർക്ക് ബോളണ്ടിന്റെ സഹായം തേടിയിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. കാമിലയുമായുള്ള ചാൾസിന്റെ ബന്ധം വളർന്നതിനെ തുടർന്നായിരുന്നു ഡയാനചാൾസ് ദാമ്പത്യ ബ ന്ധം വേർപെട്ട് പോയിരുന്നത്. അതിൽ പ്രതികാരം പ ൂണ്ടതിനെ തുടർന്നായിരുന്നു ഡയാന കാമിലക്കെതിരെ ആഞ്ഞടിച്ചിരുന്നത്. വിൽറ്റ്‌ഷെയറിലെ മിഡിൽ ക്ലാസ് കുടുംബത്തിലുള്ള ഹൗസ് വൈഫ് ചാൾസിന്റെ മനസിലേക്ക് നടന്ന് കയറുന്നത് ഡയാനക്ക് ചിന്തിക്കാൻ സാധിക്കുന്നതിലുമപ്പുറമായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ എല്ലാ വിധത്തിലും ഡയാന ശ്രമിച്ചെങ്കിലും അവർ ദയനീയമായി പരാജയപ്പെടുകയായിരുന്നു.

കാമിലക്കെതിരെ ഡയാന മാധ്യങ്ങളോട് ശക്തമായിട്ടായിരുന്നു വെളിപ്പെടുത്തലുകൾ നടത്തിയിരുന്നത്. വിവാഹ ബന്ധം തകർക്കുന്ന ഒരു അഭിസാരികയെന്ന് അധിക്ഷേപിച്ചായിരുന്നു മാധ്യമങ്ങൾക്ക് മുന്നിൽ ഡയാന കാമിലയെ തുറന്ന് കാട്ടിയിരുന്നത്. ഇതിന് പുറമെ ഒരു ഹൈ സൊസൈറ്റ് പാർട്ടിക്കിടയിലും ഡയാന കാമിലയുടെ തനിനിറം എടുത്ത് കാട്ടിയിരുന്നു. ഇതിൽ കുപിതയായ കാമില ഡയാനയെ ചുണ്ടെലിയെന്നും ഭ്രാന്തി പശുവെന്നും വിളിച്ച് അധിക്ഷേപിച്ചിരുന്നുവെന്നും ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. വിൽറ്റ്‌ഷെയറിലെ റേ മില്ലിലുള്ള തന്റെ വീട്ടിലെത്തി ഡയാനയോട് പുറത്ത് അതിഥികൾക്കുള്ള ടോയ്‌ലറ്റ് ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞ് അപമാനിക്കാനും കാമില മറന്നിരുന്നില്ല.

1989ൽ റിച്ച്മണ്ടിനടുത്തുള്ള ഹാമിലെ ലേഡി അന്നാബെൽ ഗോൾഡ് സ്മിത്തിന്റെ വീട്ടിൽ വച്ച് നടന്ന ഒരു ബെർത്ത്‌ഡേ പാർട്ടിക്കിടെ കാമിലയും ഡയാനയും ഒന്നും രണ്ടും പറഞ്ഞ് ഉടക്കി നേരിട്ട് ഏറ്റുമുട്ടുന്ന അവസ്ഥ വരെയുണ്ടായിരുന്നു. എന്നാൽ അപ്പോൾ കാമില സ്വയം നിയന്ത്രിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാകുകയായിരുന്നു. അപ്പോൾ കാമിലയുടെ ഭർത്താവായിരുന്നു ആൻഡ്രൂ പാർക്കർ ബൗലെസും അതിഥികൾക്കിടയിലുണ്ടായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അവിടേക്ക് ഡയാന തികച്ചും അപ്രതീക്ഷിതമായി കടന്നെത്തുകയായിരുന്നു. അപ്പോൾ എല്ലാവരും ഒരു നിമിഷം നിശബ്ദരാവുകയും ചെയ്തിരുന്നു. ചാൾസിനെ ഒരു നിമിഷം ഒറ്റയ്ക്ക് വിടാൻ ഡയാന അവിടെ വച്ച് കാമിലയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നുവെന്നാണ് വെളിപ്പെടട്ടിരിക്കുന്നത്. ഡയാനക്കെതിരെ സൺഡേ ടൈംസിൽ വാർത്തയെഴുതാൻ കാമിലയും ഡോ. ബോളണ്ടും ചേർന്ന് ഒരു ജേർണലിസ്റ്റിനെ നിയോഗിക്കുകയും ചെയ്തിരുന്നു.