- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന്റെ തലേ ദിവസം ചാൾസ് രാജകുമാരൻ കാമിലയെ ഓർത്ത് പൊട്ടിക്കരഞ്ഞു; കാത്ത് നിൽക്കാതെ കെട്ടിപ്പോയ സ്ത്രീക്ക് വേണ്ടി തുടർന്നും കാത്തിരുന്നപ്പോൾ വെറുതെയായത് ഡയാനയുടെ ജീവിതം
1981ൽ ഡയാനയെ വിവാഹം ചെയ്യുന്നതിന് തൊട്ട് മുമ്പ് ചാൾസ് രാജകുമാരൻ തന്റെ കാമുകി കാമിലയെ ഓർത്ത് പൊട്ടിപ്പൊട്ടി കരഞ്ഞിരുന്നുവെന്ന് ഏറ്റവും പുതിയ വെളിപ്പെടുത്തൽ പുറത്ത് വന്നു. തന്നെ കാത്ത് നിൽക്കാതെ കെട്ടിപ്പോയ സ്ത്രീക്ക് വേണ്ടി തുടർന്നും കാത്തിരുന്നപ്പോൾ വെറുതെയായത് ഡയാനയുടെ ജീവിതമായിരുന്നുവെന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്ന വെളിപ്പെടുത്തലാണിത്. വിവാഹത്തിന് തൊട്ട് മുമ്പ് ബക്കിങ്ഹാം പാലസിലെ ഒരു വിൻഡോയ്ക്ക് സമീപം നിന്നായിരുന്നു ചാൾസ് കരഞ്ഞിരുന്നത്. രാജകീയ കുടുംബത്തിന്റെ എഴുത്തുകാരനായ പെന്നി ജുനോറിന്റെ പുതിയ പുസ്തകത്തിലൂടെയാണീ വിവാദ വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരിക്കുന്നത്. ചാൾസും കാമിലയും തമ്മിൽ ദശാബ്ദത്തോളം നീണ്ട ബന്ധമുണ്ടായിരുന്നുവെന്നാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം വിവരിക്കുന്നത്. ജൂനോർ കാമിലയുമായി നേരിട്ട് സംസാരിച്ചിരുന്നില്ലെങ്കിലും തനിക്കിതിനെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചിരുന്നുവെന്നാണ് ജുനോർ പറയുന്നത്. കാമിലയുടെ 70ാം ജന്മദിനം പ്രമാണിച്ച് അടുത്ത മാസമാണ് പുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്ന
1981ൽ ഡയാനയെ വിവാഹം ചെയ്യുന്നതിന് തൊട്ട് മുമ്പ് ചാൾസ് രാജകുമാരൻ തന്റെ കാമുകി കാമിലയെ ഓർത്ത് പൊട്ടിപ്പൊട്ടി കരഞ്ഞിരുന്നുവെന്ന് ഏറ്റവും പുതിയ വെളിപ്പെടുത്തൽ പുറത്ത് വന്നു. തന്നെ കാത്ത് നിൽക്കാതെ കെട്ടിപ്പോയ സ്ത്രീക്ക് വേണ്ടി തുടർന്നും കാത്തിരുന്നപ്പോൾ വെറുതെയായത് ഡയാനയുടെ ജീവിതമായിരുന്നുവെന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്ന വെളിപ്പെടുത്തലാണിത്. വിവാഹത്തിന് തൊട്ട് മുമ്പ് ബക്കിങ്ഹാം പാലസിലെ ഒരു വിൻഡോയ്ക്ക് സമീപം നിന്നായിരുന്നു ചാൾസ് കരഞ്ഞിരുന്നത്. രാജകീയ കുടുംബത്തിന്റെ എഴുത്തുകാരനായ പെന്നി ജുനോറിന്റെ പുതിയ പുസ്തകത്തിലൂടെയാണീ വിവാദ വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരിക്കുന്നത്.
ചാൾസും കാമിലയും തമ്മിൽ ദശാബ്ദത്തോളം നീണ്ട ബന്ധമുണ്ടായിരുന്നുവെന്നാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം വിവരിക്കുന്നത്. ജൂനോർ കാമിലയുമായി നേരിട്ട് സംസാരിച്ചിരുന്നില്ലെങ്കിലും തനിക്കിതിനെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചിരുന്നുവെന്നാണ് ജുനോർ പറയുന്നത്. കാമിലയുടെ 70ാം ജന്മദിനം പ്രമാണിച്ച് അടുത്ത മാസമാണ് പുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ചാൾസുമായി കാമിലയ്ക്ക് മൂന്ന് ഘട്ടങ്ങളിലുണ്ടായ ബന്ധമാണിതിലൂടെ വിവരിക്കപ്പെടുന്നത്. ഇതിൽ ആദ്യ ഘട്ടം 1970കളിലായിരുന്നു. അപ്പോൾ ഇരുവരും വിവാഹിതരായിരുന്നില്ല. അന്ന് കാമിലയെ ചാൾസിന് പരിചയപ്പെടുത്തിക്കൊടുത്തത് ഇരുവരുടെയും സുഹൃത്തായിരുന്നു.
അന്ന് തന്റെ ബോയ്ഫ്രണ്ടായിരുന്നയാളുമായി പിരിയാനും ആൻഡ്രൂ പാർക്കർ ബോലെസിനെ വിവാഹം കഴിക്കാനും ആഗ്രഹിച്ച് നടക്കുന്ന പെണ്ണായിരുന്നു കാമില. രണ്ടാമത് 1978ലായിരുന്നു കാമിലയും ചാൾസും തമ്മിൽ ബന്ധമുണ്ടാകുന്നത്. അന്ന് കാമില വിവാഹിതയും ലോറ എന്ന കുട്ടിയുടെ അമ്മയുമായിരുന്നു. ഇവരുടെ പ്രണയം വീണ്ടും പുഷ്ടിപ്പെട്ട കാലമായിരുന്നു ഇത്. ഈ ബന്ധം 1981ൽ ചാൽസും ഡയാനയും തമ്മിലുള്ള എൻഗേജ്‌മെന്റ് നടക്കുന്നത് വരെ നിലനിന്നിരുന്നു. മൂന്നാം ഘട്ടം ആരംഭിക്കുന്നത് ചാൾസും ഡയാനയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്നായിരുന്നു.
ചാൾസിന്റെ നിരന്തരമായ അവഗണനകളാൽ ഡയാന വീർപ്പ് മുട്ടിയിരുന്നുവെന്ന വെളിപ്പെടുത്തലുകളും ഈ പുസ്തകത്തിലുണ്ട്. 1978ൽ ലോറ ജനിക്കുന്നത് വരെ കാമിലയുടെ ജീവിതത്തിൽ ചാൾസ് അല്ലാതെ മറ്റൊരു പുരുഷനില്ലായിരുന്നുവെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു. ആൻഡ്രൂ പാർക്കർക്കൊപ്പം ജീവിക്കുമ്പോഴും കാമിലയുടെ മനസ് ചാൽസിനൊപ്പമായിരുന്നു.