ബർലിൻ: ജർമ്മനിയിൽ ട്രെയിൻ ജീവനക്കാർക്ക് നേരെയുള്ള ആക്രമം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ട്രെയ്ൻ ജീവനക്കാർക്ക് പെപ്പർ സ്‌പ്രേ നൽകണമെന്നും, ആയോധന കല പരിശീലിപ്പിക്കണമെന്നും ആവശ്യം ശക്തമാകുന്നു. ഡ്യൂഷെ ബാൻ ഇത് സംബന്ധിച്ചുള്ള ആവ്ശ്യവുമായി രംഗത്തെത്തി കഴിഞ്ഞു.

കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 110 ഡിബി ജീവനക്കാർ ശാരീരികമോ മാനസികമായോ ഉള്ള ആക്രമണങ്ങൾക്കും ഭീഷണികൾക്കും ഇരകളായിട്ടുണ്ട്. ഇതിൽ പലതും മാരകമായ ആക്രമണങ്ങളുമായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധനയാണ് അക്രമങ്ങളുടെ എണ്ണത്തിലുള്ളതെന്നും കണക്കൂകൾ സൂചിപ്പിക്കുന്നു. ഇത്തരം ആക്രമണങ്ങളെ ജീവനക്കാർക്ക് സ്വയം പ്രതിരോധിക്കാനായാണ് അഭ്യാസമുറകൾ പഠിക്കാൻ അവസരം ഒരുക്കുന്നത്.

നിലവിൽ ജീവനക്കാരുടെ ശരീരത്തിൽ ക്യാമറകൾ ഘടിപ്പിക്കുന്ന സംവിധാനം പരിശീലനടിസ്ഥാനത്തിൽ അധികൃതർ ആരംഭി്ച്ചിട്ടുണ്ട്. ട്രെയിനിൽ ലാഗേജുകൾ ഉപേക്ഷിക്കുന്നതും പോക്കറ്റടിയും മറ്റും കണ്ടെത്താൻ വീഡിയോ ടെക്‌നോളജി സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണ്.