- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
അന്താരാഷ്ട്ര പുസ്തക മേളയിൽ പാചക മത്സരവും കുക്കറി ഷോയും; മുഖ്യാതിഥി ഡോ ലക്ഷ്മി നായർ
ബഹ്റൈൻ കേരളീയ സമാജം ഡി സി ബുക്‌സുമായി സഹകരിച്ച് നടത്തുന്ന അന്താരാഷ്ട്ര പുസ്തക മേളയുടെ ഭാഗമായി വനിതകൾക്കായി കുക്കറി ഷോ യും പാചക മത്സരവും നടത്തുന്നു. പ്രമുഖ ടി വി അവതാരകയും പാചക വിദഗ്ധയുമായ ഡോ. ലക്ഷ്മി നായരാണ് പരിപാടിയിൽ മുഖ്യാഥിതിയായെത്തുന്നത്. ജനുവരി 9 നു ഉച്ചക്ക് 3 മണി മുതൽ അഞ്ചു മണി വരെ സമാജം വനിതാവിഭാഗത്തിന്റെ ആ ഭിമുഖ്യത്തിൽ ആ
ബഹ്റൈൻ കേരളീയ സമാജം ഡി സി ബുക്‌സുമായി സഹകരിച്ച് നടത്തുന്ന അന്താരാഷ്ട്ര പുസ്തക മേളയുടെ ഭാഗമായി വനിതകൾക്കായി കുക്കറി ഷോ യും പാചക മത്സരവും നടത്തുന്നു. പ്രമുഖ ടി വി അവതാരകയും പാചക വിദഗ്ധയുമായ ഡോ. ലക്ഷ്മി നായരാണ് പരിപാടിയിൽ മുഖ്യാഥിതിയായെത്തുന്നത്.
ജനുവരി 9 നു ഉച്ചക്ക് 3 മണി മുതൽ അഞ്ചു മണി വരെ സമാജം വനിതാവിഭാഗത്തിന്റെ ആ ഭിമുഖ്യത്തിൽ ആണ് പരിപാടി നടത്തുന്നത്. മത്സരത്തിൽ എല്ലാ വനിതകൾക്കും പങ്കെടുക്കാവുന്നതാണ്. മത്സരാർഥി മുന്കൂട്ടി തയ്യാറാക്കിയ വിഭവങ്ങൾ പാചക കുറിപ്പു സഹിതമാണ് മത്സരത്തിനു എത്തേണ്ടത്. തയ്യാറാക്കിയ വിഭവങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ് ആദ്യം രജിസ്റ്റർചെയ്യുന്ന 20 പേർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാനാവൂ. പാചക മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്നവർക്ക് യഥാക്രമം 300, 150 ഡോളർ വീതം സമ്മാനത്തുകയുമുണ്ട്
അന്നേദിവസം 5 മുതൽ ആറര വരെ ഡോ ലക്ഷ്മി നായർ നയിക്കുന്ന കുക്കറി ഷോയും ഉണ്ടാകുന്നതാണ്. സമാജം അംഗങ്ങൾ അല്ലാത്തവക്കും കുക്കറി ഷോയിൽ പങ്കെടുക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും സമാജം വൈസ് പ്രസിഡന്റ് സോമാരാജൻ (39632687 ) വനിതാ വിഭാഗം ആക്ടിങ് കൺവീനർ ഷീജ ജയൻ (34013385 ) എന്നിവരുമായോ സമാജം ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ് .