- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
19-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം 29 ന്; പെരുമാൾ മുരുകൻ പ്രഭാഷകൻ
കോഴിക്കോട്: ഡി സി ബുക്സ് സംഘടിപ്പിക്കുന്ന 19-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം ഓഗസ്റ്റ്് 29 ന് വൈകീട്ട് 5.30 ന് ടൗൺഹാളിൽ നടക്കും. പ്രശ്സ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നിർവ്വഹിക്കും. വിഷയം: ആധുനിക തമിഴ് സാഹിത്യം ഒരു വിമർശനാത്മകവായന.ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരികസമ്മേളനം ചരിത്രകാരൻ എം ജി എസ് നാരായണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ യു വി ജോസ് അധ്യക്ഷത വഹിക്കും. തുടർന്ന്, പെരുമാൾ മുരുകൻ എഴുതിയ കീഴാളൻ, ബെന്യാമിന്റെ പുതിയ നോവൽ മാന്തളിരിലെ 20 കമ്യൂണിസ്റ്റ വർഷങ്ങൾ, മണമ്പൂർ രാജൻ ബാബു എഡിറ്റ് ചെയ്ത കുറുമൊഴി, കെ. വേണു എഴുതിയ പ്രകൃതി,ജനാധിപത്യം, സ്വാതന്ത്ര്യം എന്നീ പുസ്തകങ്ങൾ പ്രകാശിപ്പിക്കും. ചടങ്ങിൽ കെ. വേണു, യു. കെ. കുമാരൻ, സുഭാഷ് ചന്ദ്രൻ, മണമ്പൂർ രാജൻ ബാബു, ബെന്യാമിൻ, എ കെ അബ്ദുൾ ഹക്കീം എന്നിവർ പങ്കെടുക്കും.
കോഴിക്കോട്: ഡി സി ബുക്സ് സംഘടിപ്പിക്കുന്ന 19-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം ഓഗസ്റ്റ്് 29 ന് വൈകീട്ട് 5.30 ന് ടൗൺഹാളിൽ നടക്കും. പ്രശ്സ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നിർവ്വഹിക്കും.
വിഷയം: ആധുനിക തമിഴ് സാഹിത്യം ഒരു വിമർശനാത്മകവായന.ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരികസമ്മേളനം ചരിത്രകാരൻ എം ജി എസ് നാരായണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ യു വി ജോസ് അധ്യക്ഷത വഹിക്കും.
തുടർന്ന്, പെരുമാൾ മുരുകൻ എഴുതിയ കീഴാളൻ, ബെന്യാമിന്റെ പുതിയ നോവൽ മാന്തളിരിലെ 20 കമ്യൂണിസ്റ്റ വർഷങ്ങൾ, മണമ്പൂർ രാജൻ ബാബു എഡിറ്റ് ചെയ്ത കുറുമൊഴി, കെ. വേണു എഴുതിയ പ്രകൃതി,ജനാധിപത്യം, സ്വാതന്ത്ര്യം എന്നീ പുസ്തകങ്ങൾ പ്രകാശിപ്പിക്കും.
ചടങ്ങിൽ കെ. വേണു, യു. കെ. കുമാരൻ, സുഭാഷ് ചന്ദ്രൻ, മണമ്പൂർ രാജൻ ബാബു, ബെന്യാമിൻ, എ കെ അബ്ദുൾ ഹക്കീം എന്നിവർ പങ്കെടുക്കും.
Next Story