വാഷിങ്ടൺ ഡി.സി.: ഈസ്റ്റർ കൊറോണ വൈറസ് ഗൈഡ്ലൈൻസിന്റെ ഭാഗമായി പൂർണ്ണമായും വാക്സിനേഷൻ(രണ്ട് ഡോസ്) ലഭിച്ചവർ ഒത്തുചേരുമ്പോൾ മാസ്‌ക്ക് ധരിക്കേണ്ടതില്ല എന്ന സെന്റേഴ്സ് ഫോർ ഡിസീസ് കൺഡ്രോൾ ആൻഡ് പ്രിവൻഷന്റെ അറിയിപ്പിൽ പറയുന്നു.

വാക്സിനേഷൻ സ്വീകരിക്കാത്തവർ ഒത്തുചേരുമ്പോൾ മാസ്‌ക് ധരിക്കണമെന്നും, സാമൂഹ്യ അകലം പാലിക്കണമെന്നും, യാത്രകൾ ഒഴിവാക്കണമെന്നും നിർദേശിക്കുമ്പോൾ തന്നെ രണ്ടു ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർക്ക് ഒത്തുചേരുന്നതിന് യാതൊരു നിബന്ധനകളും ഇല്ലാ എന്ന് ഫെഡറൽ ഏജൻസി അറിയിച്ചു.

മഹാമാരിയുടെ വ്യാപനം ആരംഭിച്ചതു മുതൽ വിവിധ വശങ്ങൾ പരിശോധിച്ചതിനുശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയതെന്ന് സി.ഡി.സി. അറിയിച്ചു.

സ്പിരിച്ച്വൽ അവധിദിനങ്ങളിൽ ആരാധനാലയങ്ങളിൽ ഒത്തുചേരുന്നവർ കോവിഡ് 19 വ്യാപിപ്പിക്കുന്നതിന് സാദ്ധ്യതയുള്ളതിനാൽ കഴിവതും വെർച്ച്വൽ ആയി മതപര ചടങ്ങുകൾ സംഘടിപ്പിക്കുന്നതാണ് നല്ലതെന്ന് സി.ഡി.സിയുടെ മാർഗനിർദേശങ്ങൾ സംഘടിപ്പിക്കുന്നത് വീടിനുപുറത്തായിരിക്കും നല്ലതെന്നുള്ള നിർദേശവും ഉണ്ട്.

ടെക്സസ്സിൽ മാത്രമല്ല, അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലും കോവിഡ് 19 പൂർണ്ണമായും നിയന്ത്രണാധീതമായിട്ടില്ലെന്നും, കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.