വാഷിങ്ടൺ: കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ അസാധാരണമായി ഹൃദയസംബന്ധ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ശക്തമായ തെളിവുകൾ ഉണ്ടെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മെയ് 10 വ്യാഴാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.മയോകാർഡെറ്റിസ്(Myocarditis) എന്ന രോഗമാണ് രണ്ടാമത്തെ ഡോസ് mRNA വാക്സിൻ സ്വീകരിച്ച ചെറുപ്പക്കാരിൽ പ്രത്യേകം കണ്ടുവരുന്നത്.

മുപ്പതു വയസ്സിനു താഴെയുള്ള(226) യുവജനങ്ങളിൽ ഇതുവരെ ഈ രോഗം സ്ഥിരീകരിച്ചതായി സി.ഡി.സി. ഡെപ്യൂട്ടി ഡയറക്ടർ ഡോ.ടോം പറഞ്ഞു. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അഡൈ്വസറി ഗ്രൂപ്പിൽ ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്ന ഡോ.ടെം. രോഗം യുവജനങ്ങളിൽ കണ്ടുവരുന്നുണ്ടെങ്കിലും ഹോസ്പിറ്റലൈസേഷൻ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

മയോ കാർഡൈറ്റിസ് രോഗം സ്ഥിരീകരിച്ചവരിൽ പകുതിയിലധികം 20 വയസ്സിനു താഴെയുള്ളവരാണ്. മെയ് അവസാനത്തോടെയാണ് ഇത്തരം കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയതെങ്കിലും, ആശുപത്രി സന്ദർശനത്തിന് ശേഷം മിക്കവാറും രോഗികൾ എല്ലാവരും തന്നെ വീടികളിലേക്ക് തിരിച്ചുപോകുകയാണ് പതിവെന്നും ഡോക്ടർ പറഞ്ഞു.

ഹൃദയപേശികളിൽ അനുഭവപ്പെടുന്ന ഇൻഫ്ലമേഷനാണ് മയോകാർഡൈറ്റിസ് എന്ന രോഗം പനിയും, തലചുറ്റലും, ശ്വാസംമുട്ടലും, നെഞ്ചുവേദനയുമാണ് രോഗലക്ഷണങ്ങൾ. പുറംവേദനയും അനുഭവപ്പെടുന്നുണ്ട്. വിദഗ്ദർ ഇതിനെകുറിച്ചു വിശദമായി പഠിച്ചുവരികയാണ്.