- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എല്ലാവരുടേയും ഭാഗം കേട്ട രാഹുൽ ആരോടും ചോദിക്കാതെ അന്തിമ തീരുമാനം എടുക്കുമോ? പ്രതീക്ഷ മുഴുവൻ യുവനേതാക്കൾക്ക്; ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം ഉടനെത്തും; തങ്ങളുടെ ഭാഗം പരിഗണിക്കപ്പെടില്ലെന്ന ആശങ്കയിൽ ഉമ്മൻ ചാണ്ടി-ചെന്നിത്തല വിഭാഗങ്ങൾ
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരെ ഇനി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിക്കും. രാഹുൽ ഗാന്ധിയും സംസ്ഥാന നേതൃത്വവുമായി നടന്ന ചർച്ചകളിലും പൊതു പട്ടിക രൂപപ്പെട്ടില്ല. ഉമ്മൻ ചാണ്ടി, വി എം.സുധീരൻ, രമേശ് ചെന്നിത്തല എന്നിവരുമായി 24നു രാഹുൽഗാന്ധി പ്രത്യേകം കൂടിക്കാഴ്ചകളാണു നടത്തിയത്. എന്നാൽ ഇവരുടെ ഗ്രൂപ്പ് തിരിച്ചുള്ള വീതം വയ്ക്കൽ ഫോർമുല രാഹുൽ അംഗീകരിച്ചില്ല. യുവാക്കൾക്ക് മുൻഗണന നൽകി പട്ടിക തയ്യാറാക്കുമെന്നാണ് സൂചന. മുതിർന്ന നേതാവ് എകെ ആന്റണിയുടെ നിലപാടും നിർണ്ണായകമാകും. ആന്റണിയോട് മാത്രമേ രാഹുൽ ഇനി കാര്യങ്ങൾ ചർച്ച ചെയ്യൂവെന്നാണ് സൂചന. കേന്ദ്ര നേതൃത്വം കരടു പട്ടിക തയാറാക്കി അതിൽ ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും സുധീരന്റേയും അഭിപ്രായം ആരാഞ്ഞ് അന്തിമമാക്കുമെന്നാണു കരുതിയതെങ്കിൽ അതല്ല സംഭവിച്ചത്. പകരം ഓരോരുത്തരും നേരത്തെ നൽകിയ പട്ടികയെക്കുറിച്ചുള്ള ചർച്ച മാത്രമാണു നടന്നത്. മൂന്നുപേരെയും ഒരുമിച്ചിരുത്തി അഭിപ്രായ ഐക്യത്തിനു രാഹുൽ ശ്രമിച്ചില്ല. 2019 ലെ ലോക്‌സഭാതിര!ഞ്ഞെടുപ്പിനു മുമ്
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരെ ഇനി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിക്കും. രാഹുൽ ഗാന്ധിയും സംസ്ഥാന നേതൃത്വവുമായി നടന്ന ചർച്ചകളിലും പൊതു പട്ടിക രൂപപ്പെട്ടില്ല. ഉമ്മൻ ചാണ്ടി, വി എം.സുധീരൻ, രമേശ് ചെന്നിത്തല എന്നിവരുമായി 24നു രാഹുൽഗാന്ധി പ്രത്യേകം കൂടിക്കാഴ്ചകളാണു നടത്തിയത്. എന്നാൽ ഇവരുടെ ഗ്രൂപ്പ് തിരിച്ചുള്ള വീതം വയ്ക്കൽ ഫോർമുല രാഹുൽ അംഗീകരിച്ചില്ല. യുവാക്കൾക്ക് മുൻഗണന നൽകി പട്ടിക തയ്യാറാക്കുമെന്നാണ് സൂചന. മുതിർന്ന നേതാവ് എകെ ആന്റണിയുടെ നിലപാടും നിർണ്ണായകമാകും. ആന്റണിയോട് മാത്രമേ രാഹുൽ ഇനി കാര്യങ്ങൾ ചർച്ച ചെയ്യൂവെന്നാണ് സൂചന.
കേന്ദ്ര നേതൃത്വം കരടു പട്ടിക തയാറാക്കി അതിൽ ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും സുധീരന്റേയും അഭിപ്രായം ആരാഞ്ഞ് അന്തിമമാക്കുമെന്നാണു കരുതിയതെങ്കിൽ അതല്ല സംഭവിച്ചത്. പകരം ഓരോരുത്തരും നേരത്തെ നൽകിയ പട്ടികയെക്കുറിച്ചുള്ള ചർച്ച മാത്രമാണു നടന്നത്. മൂന്നുപേരെയും ഒരുമിച്ചിരുത്തി അഭിപ്രായ ഐക്യത്തിനു രാഹുൽ ശ്രമിച്ചില്ല. 2019 ലെ ലോക്‌സഭാതിര!ഞ്ഞെടുപ്പിനു മുമ്പായി സംഘടനാ തിരഞ്ഞെടുപ്പു സംശയത്തിലായിരിക്കെ ഈ പ്രസിഡന്റുമാരുടെ നേതൃത്വത്തിലാവും ആ തിരഞ്ഞെടുപ്പിനെ നേരിടുക. അതുകൊണ്ട് തന്നെ യുവാക്കൾക്ക് മുൻഗണന നൽകാനാണ് തീരുമാനം. നേരത്തെ ഹൈക്കമാണ്ട് ഒരു സാധ്യതാ പട്ടിക തയ്യാറാക്കിയിരുന്നു. ഇതിൽ തിരുവനന്തപുരത്തേക്ക് ശശി തരൂരിന്റെ പേരാണ് പരിഗണിച്ചത്. എന്നാൽ താൻ ഡിസിസി പ്രസിഡന്റാകില്ലെന്ന് ശശി തരൂർ രാഹുലിനോട് ആവർത്തിച്ച് വിശദീകരിച്ചിട്ടുണ്ട്.
ഏതായാലും എല്ലാം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചേർന്നു തീരുമാനിക്കുന്ന രീതിയിലാണു മാറ്റം വരികയെന്നാണു ഹൈക്കമാൻഡ് ശൈലിയെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയകാര്യ സമിതിയിലെ എല്ലാവരുടെയും അഭിപ്രായങ്ങൾ തേടിയതു കൂടാതെ പ്രധാന നേതാക്കൾ എന്ന നിലയിൽ മൂന്നുപേരെയും ഡൽഹിക്കു വിളിപ്പിച്ച് അവരുമായി കൂടുതൽ ആശയവിനിമയവും നടത്തി. ഇനി എംപിമാരുമായി കൂടി ചർച്ച നടത്തി പ്രഖ്യാപനം എന്നാണ് ഹൈക്കമാണ്ട് നിലപാട്. ഇതിൽ കേരളത്തിലെ യുവ നേതാക്കളാണ് പ്രതീക്ഷയിൽ. കുറഞ്ഞത് ആറ് യുവ നേതാക്കൾക്കെങ്കിലും ഡിസിസി പ്രസിഡന്റുമാരാകാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ഡിസിസി പ്രസിഡന്റിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് പരിഗണനകളൊന്നും ഹൈക്കമാണ്ട് സ്വീകരിച്ചിട്ടില്ല. കേരളത്തിൽ ഗ്രൂപ്പ് രാഷ്ട്രീയമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് തിരിച്ചറിയുകയാണ് രാഹുൽ ഗാന്ധി. മുതിർന്ന നേതാവ് എകെ ആന്റണിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് അന്തിമ പട്ടികയ്ക്ക് രൂപം നൽകുക്. അങ്ങനെ ചില അപ്രതീക്ഷിത മുഖങ്ങളും ഡിസിസി അധ്യക്ഷ•ാരാകുമെന്ന് തന്നെയാണ് വിലയിരുത്തൽ. എല്ലാ ജില്ലകളിലും പ്രസിഡന്റുമാർ മാറുന്നുണ്ട്. ഇതിൽ സുധീരനെ അനുകൂലിക്കുന്നവർക്ക് നേരിയ മുൻതൂക്കം ലഭിച്ചേക്കും. ഗ്രൂപ്പ് രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്ന ആരും ഡിസിസി പ്രസിഡന്റുമാരാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.
കോൺഗ്രസ് ഹൈക്കമാണ്ടിന്റെ ഡിസിസി അധ്യക്ഷ സാധ്യതാ പട്ടിക ഇങ്ങനെ
തിരുവനന്തപുരം-ശശി തരൂർ
കൊല്ലം-ബിന്ദു കൃഷ്ണ
പത്തനംതിട്ട-അനിൽ തോമസ്
ആലപ്പുഴ-എം ലിജു
കോട്ടയം -ഡോ അജിസ് ബെൻ മാത്യൂസ്
ഇടുക്കി-അഡ്വ സിറിയക് തോമസ്
എറണാകുളം-ഡോ മാത്യു കുഴൽനാടൻ
തൃശൂർ-ടി എൻ പ്രതാപൻ
പാലക്കാട്-വികെ ശ്രീകണ്ഠൻ
മലപ്പുറം-ആര്യാടൻ ഷൗക്കത്ത്
വയനാട്-ഐസി ബാലകൃഷ്ണൻ
കോഴിക്കോട്-ടി സിദ്ദിഖ്
കണ്ണൂർ-സതീഷൻ പച്ചേനി
കാസർഗോഡ്-കെപി കുഞ്ഞിക്കണ്ണൻ



