കോഴിക്കോട് : ഡയലോഗ് സെന്റർ കേരള സംഘടിപ്പിച്ച സംസ്ഥാനതല പ്രബന്ധമത്സര വിജയികളെ പ്രഖ്യാപിച്ചു. കുടുംബം ഇസ്ലാമിക വീക്ഷണത്തിൽ എന്ന വിഷയത്തിലായിരുന്നു പ്രബന്ധമത്സരം. ഡോ: ഒ.രാജേഷ് തിരൂർ ഒന്നാം സ്ഥാനവും ജോബ്.സി.കൂടാലപ്പാട് രണ്ടാം സ്ഥാനവും നേടി. ജയരത്നൻ പാട്യം, ഷിംദ.കെ.ദാസ് ചേന്ദമംഗല്ലൂർ എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി. 14 പേർ പ്രോത്സാഹന സമ്മാനത്തിനർഹരായി. ഒന്നാം സമ്മാനം 30000 രൂപയും രണ്ടാം സമ്മാനം 20000 രൂപയും മൂന്നാം സമ്മാനം 10000 രൂപയുമാണ്. പ്രോത്സാഹന സമ്മാനം 2000 രൂപ വീതമാണ്. 1280 പേർ മത്സരത്തിന് രജിസ്റ്റർ ചെയ്തിരുന്നു.

2018 മെയ് 12 ശനിയാഴ്ച വൈകു: 4 മണിക്ക് കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന സമ്മാനവിതരണ പരിപാടി ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്യും. ടി.ഡി. രാമകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്യും. പി.കെ. ഗോപി, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.എ. കബീർ, എൻ.എം. അബ്ദുറഹ്മാൻ, ഡോ: ജമീൽ അഹ്മദ്, വി.പി. ബഷീർ, സി.വി. ജമീല തുടങ്ങിയവർ പങ്കെടുക്കും.

വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സാമൂഹിക സൗഹാർദ്ദം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഡയലോഗ് സെന്റർ കേരള. ആരോഗ്യകരമായ ആശയ സംവാദങ്ങൾ, ചർച്ചകൾ, സുഹൃദ്സംഗമങ്ങൾ, പ്രബന്ധ മത്സരങ്ങൾ, പുസ്തക പ്രസാധനം തുടങ്ങിയവ ഡയലോഗ് സെന്ററിന്റെ കീഴിൽ നടന്നു വരുന്നു.

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ
1. ശൈഖ് മുഹമ്മദ് കാരകുന്ന് (ഡയറക്ടർ, ഡയലോഗ് സെന്റർ കേരള)
2. എൻ.എം. അബ്ദുറഹ്മാൻ (സെക്രട്ടറി, ഡയലോഗ് സെന്റർ കേരള)
3. ടി.ശാക്കിർ (മീഡിയ സെക്രട്ടറി)
4. ജി.കെ. എടത്തനാട്ടുകര (കോ-ഓർഡിനേറ്റർ, ഡയലോഗ് സെന്റർ കേരള)