- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാൻസിങ് ഡാം സൽസ് ജീവിത വിജയം നേടിയ വനിതകൾക്ക് അവാർഡ് നൽകുന്നു
ടൊറോന്റോ: ഡാൻസിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഡാൻസിങ് ഡാം സൽസ് എന്ന നോൺ -പ്രോഫിറ്റ് പ്രസ്ഥാനം വർഷം തോറും നൽകുന്ന ജീവിത വിജയം നേടിയ വനിതകൾക്കുള്ള അവാർഡിനു ( DD Women Achievers Award 2015 ) നോമിനേഷനുകൾ ക്ഷണിച്ചു. ഡിസംബർ 31 ആണ് നോമിനേഷനുകൾ ലഭിക്കേണ്ട അവസാന തീയതി. കല, സാഹിത്യം, നേതൃത്വം , രാഷ്ട്രീയം , ബിസിനെസ് , മീഡിയ, സ്വയ
ടൊറോന്റോ: ഡാൻസിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഡാൻസിങ് ഡാം സൽസ് എന്ന നോൺ -പ്രോഫിറ്റ് പ്രസ്ഥാനം വർഷം തോറും നൽകുന്ന ജീവിത വിജയം നേടിയ വനിതകൾക്കുള്ള അവാർഡിനു ( DD Women Achievers Award 2015 ) നോമിനേഷനുകൾ ക്ഷണിച്ചു. ഡിസംബർ 31 ആണ് നോമിനേഷനുകൾ ലഭിക്കേണ്ട അവസാന തീയതി.
കല, സാഹിത്യം, നേതൃത്വം , രാഷ്ട്രീയം , ബിസിനെസ് , മീഡിയ, സ്വയം തൊഴിൽ, ചാരിറ്റി, വിദ്യാഭ്യാസം ,ആരോഗ്യം, ശാസ്ത്ര -സാങ്കേതികവിദ്യ തുടങ്ങിയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിജയം കൈവരിച്ച 12 വനിതകളെയാണ് അവാർഡിന് പരിഗണിക്കുന്നത് .കഴിഞ്ഞ വർഷം നിർമല തോമസ് , മീനു ജോസ് , മാല പിഷാരടി , മരിയ ജോബ് സൺ ഈശോ , ജെന്നിഫെർ പ്രസാദ് , മേഴ്‌സി ഇലഞ്ഞിക്കൽ എന്നിങ്ങനെ 6 മലയാളികൾക്ക് ഈ അവാർഡുകൾ ലഭിച്ചിരുന്നു.
സ്വന്തം കർമ്മ മണ്ഡലത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച് ജീവിത വിജയം നേടിയ സ്ത്രീകളെ നിങ്ങൾക്ക് അറിയുകയും , അവർക്ക് ഒരു അംഗീകാരം ലഭിക്കേണ്ടത് ഒരു ആവശ്യമെന്ന് നിങ്ങൾക്ക് തോന്നുകയും ചെയ്യുന്നെങ്കിൽ, ഉടൻ തന്നെ അവരുടെ പേര് അവാർഡിനായി നിർദേശിക്കാവുന്നതാണ് . അതിനായി, അവരുടെ അറിവോടെ അവരെക്കുറിച്ചുള്ള ഒരു ലഘുവിവരണവും ഫോട്ടോയും സഹിതം ഓൺ ലൈനിൽ നോമിനേഷൻ പൂരിപ്പിച്ച് അയയ്ക്കുക .കൂടുതൽ വിവരങ്ങൾക്കും നോമിനേഷൻ ഫോറത്തിനും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ddshows.com സന്ദർശിക്കുക .
മാർച്ച് 8ന് ഓക്‌വില്ലിലുള്ള ദി മീറ്റിങ് ഹൗസിൽ നടക്കുന്ന ഇന്റർ നാഷണൽ വിമൻസ് ഡേ ആഘോഷങ്ങളോടനുബന്ധിച്ച് ഫെഡറൽ - പ്രൊവിഷ്യൽ മന്ത്രിമാരും ഒന്റാരിയോ പ്രീമിയറും പങ്കെടുക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.