നിങ്ങളുടെ കുട്ടികൾക്ക് രാജ്യാന്തര നിലവാരത്തിൽ പഠനം ഉറപ്പാക്കാൻ ഇതാ സുവർണാവസരം. പ്രവാസ ലോകത്ത് മക്കളുടെ വിദ്യാഭ്യാസത്തിനായി ക്ലേശിക്കുന്ന രക്ഷിതാക്കൾക്ക്‌കട്ടപ്പനയിൽ ഇന്റർനാഷണൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് പ്രവേശനത്തിന് അവസരം ഉറപ്പാക്കാനാണ് അവസരം കൈവന്നിരിക്കുകയാണ്.റവ.ഡോ: ജോസ് ഐക്കര തുടങ്ങിയ ബൃഹത് വിദ്യാഭ്യാസ പദ്ധതിയായ ഡീ പോൾ ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്‌കൂൾ കട്ടപ്പനയിൽ നിങ്ങളുടെ കുട്ടികൾക്കും ഇന്ന് തന്നെ സീറ്റ് ഉറപ്പാക്കാം. ദൂബായിൽ  ഇന്ന് മുതൽ മൂന്ന് ദിവസം പ്രിൻസിപ്പൽ ഫാ. ജോസ് ഐക്കരയെ രക്ഷിതാക്കൾക്ക് നേരിട്ട് കാണാൻ അവസരം ഒരുക്കിയിട്ടുണ്ട്.

ഇന്ന് മുതൽ മൂന്ന് ദിവസം പര്യടനത്തിനെത്തിയിരിക്കുന്ന പ്രിൻസിപ്പാൾ ഫാ. ജോസ് ഐക്കരയെ നേരിട്ട് കാണുന്നതിനും സ്‌കൂൾ അഡ്‌മിഷൻ സംബന്ധമായി കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനും  രക്ഷിതാക്കൾക്ക് അവസരം ഉണ്ട്

കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ:
Mr Wilson George : 050 698 2875
Fr. Dr. Jose Aikara : 058 880 8531
Staying at : PEARL RESIDENCE
(Off Bank Street, Bur Dubai)

കേരളത്തിൽ മറ്റൊരിടത്തും അവകാശപ്പെടാൻ കഴിയാത്ത വിധം പ്രവാസികളായ രക്ഷിതാക്കളെയും അവരുടെ മക്കളെയും മുന്നിൽ കണ്ടുകൊണ്ടുള്ള ക്രമീകരണങ്ങളാണ് എല്ലാ തലങ്ങളിലും ഡി പോൾ ഒരുക്കിയിരിക്കുന്നത്. കേരളത്തിനു പുറമേ അയർലണ്ട്, ന്യുയോർക്ക്, ഷിക്കാഗോ , ബെർഹാംപൂർ , മാനില , മൈസൂർ തുടങ്ങിയ രാജ്യങ്ങളിലും ഡി പോളിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.പ്രവാസികളായ നിങ്ങൾക്ക് കുട്ടികൾക്കായി മികച്ച വിദ്യാഭ്യാസം നല്കാനും അവസരം ആണ് ഇതോടെ കൈവന്നിരിക്കുന്നത്.

ഇടുക്കി ജില്ലയിലെ പുഷ്പഗിരിയിൽ വിസ്തൃതമായ 60 ഏക്കറിലാണ് ഡീ പോൾ സ്‌കൂൾ സ്ഥിതിചെയ്യുന്നത്.സി.ബി.എസ്.ഇ.-ഐ.ജി.സി.എസ്.ഇ.(കേംബ്രിഡ്ജ്) സിലബസാണ് സ്‌കൂൾ അവലംബിക്കുന്നത്.എല്ലാതലത്തിലും ഇംഗ്ലീഷ് നിർബന്ധം. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദ്വിഭാഷയായി ഇന്ത്യൻ ഭാഷയും ഇവ അറിയാത്തവർക്ക് ഫ്രഞ്ചും തെരഞ്ഞെടുക്കാം.നാലു മുതൽ ഏഴു വരെ ക്ലാസുകളിൽ മൂന്നാംഭാഷ പരിചയപ്പെടുത്തുന്നതായിരിക്കും.

അവധിക്കാലത്തു വിദ്യാർത്ഥികൾക്കു വീട്ടിൽ പോകാനും അവസരം ഒരുക്കും. ആവശ്യമെങ്കിൽ കൊച്ചി-മധുര വിമാനത്താവളങ്ങളിലേക്കും തിരിച്ചും യാത്രാ സൗകര്യം ഏർപ്പെടുത്തും. എല്ലാമാസവും ഒരു ദിവസം വിദ്യാർത്ഥികളെ പുറത്തു പഠനയാത്രയ്ക്കു കൊണ്ടുപോകും. വിദേശത്തും സ്വദേശത്തുമായി എല്ലാവർഷവും വാർഷിക വിനോദയാത്രയുണ്ടായിരിക്കും. യൂറോപ്പിലെ തെരഞ്ഞെടുത്ത സ്‌കൂളുകളുമായുള്ള ആശയവിനിമയ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി ധാരണയായിട്ടുള്ള സ്‌കൂളുകളിലേക്കും ഡീ പോൾ ഇന്റർ നാഷണൽ റെസിഡൻഷ്യൽ സ്‌കൂളിലേക്കും പരസ്പരം വാർഷിക യാത്രയുണ്ടായിരിക്കും.

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി പ്രത്യേക ഹോസ്റ്റലുകളും 15 പേർക്ക് ഒരു വാർഡനുമുണ്ടായിരിക്കും. ഡൈനിംങ് ഹാളിൽ സസ്യ-സസ്യേതര ഭക്ഷണം വിളമ്പും. സ്‌കൂളിനു സ്വന്തമായി ഡയറിഫാമും ബേക്കറിയും മിനറൽ വാട്ടർ പ്ലാന്റുമുണ്ടാകും. ആൺകുട്ടികളെയും പെൺകുട്ടികളെയും ശുശ്രൂഷിക്കാൻ നഴ്‌സുമാരുണ്ട്. ആവശ്യം വന്നാൽ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലേക്ക് റഫർ ചെയ്യും.എല്ലാ ആഴ്ചയിലും നിശ്ചിത ദിവസം കുട്ടികൾക്കു തങ്ങളുടെ മാതാപിതാക്കളുമായി മൊബൈൽ ഫോണിൽ ബന്ധപ്പെടാനാകും. മാസത്തിൽ നിശ്ചിത ദിവസം മാതാപിതാക്കൾക്കോ ചുമതലപ്പെട്ടവർക്കോ കുട്ടികളെ സന്ദർശിക്കുകയോ ചെയ്യാം.

വെബ്‌സൈറ്റ് www.pdirskerala.com