യുഎഇയിൽ ഒഴുക്കിൽപെട്ട് കാണാതായ മലയാളി വിദ്യാർത്ഥി ആൽബർട്ട് ജോയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി തടത്തിൽ ജോയുടെ മകൻ ആൽബർട്ടിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. 18 വയസായിരുന്നു.

കഴിഞ്ഞ വ്യാഴാഴാഴ്ച സുഹൃത്തുക്കൾക്കൊപ്പം സവാരിക്കുപോയ ആൽബർട്ടിനെ ഒഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു. ഏഴു ദിവസത്തെ തിരച്ചിലിനൊടുവിൽ ഫുജൈറ ഒമാൻ അതിർത്തി പ്രദേശമായ സരൂജ് ഡാമിനടുത്തുനിന്നാണ് മൃതദേഹം കണ്ടുകിട്ടിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് റാസൽഖൈമ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ബിറ്റ്‌സ്)യിലെ മലയാളി വിദ്യാർത്ഥി ആൽബർട് ജോയി ഒഴുക്കിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ രക്ഷപ്പെട്ടു. വാഹനം രക്ഷപ്പെടുത്താനാണു ആൽബർട്ട് പുറത്തേയ്ക്കു ചാടാതിരുന്നതെന്ന് കൂട്ടുകാർ പറഞ്ഞതായി ദൃക്‌സാക്ഷികൾ പറയുന്നു.