തിരുവനന്തപുരം: ലോകമെങ്ങുമുള്ള സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ഡെഡ്പൂൾ 2', പുതിയ ട്രെയിലർ പുറത്തിറങ്ങി. എക്സ്മെൻ ഫിലിം സീരിസിലെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയായ ഡെഡ്പൂളിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.

ഈ വർഷം തീയറ്ററുകളിലെത്തുന്ന ചിത്രത്തിൽ റയാൻ റയ്നോൾഡ്സ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യഭാഗം സംവിധാനം ചെയ്ത ടിം മില്ലർ നായകനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പുറത്തുപോകുകയായിരുന്നു. പിന്നീടാണ് ഡേവിഡ് ഈ പ്രോജക്ട് ഏറ്റെടുക്കുന്നത്.

വയലൻസും ആക്ഷൻ രംഗങ്ങൾകൊണ്ടും നിറഞ്ഞ ചിത്രത്തിൽ വില്ലൻ കഥാപാത്രമായ കേബിളിനെ അവതരിപ്പിക്കുന്നത് ജോഷ് ബ്രോളിൻ ആണ്. റയാൻ, മൊറേന, ടി.ജെ മില്ലർ, ജാക്ക് കെസി, ബ്രയാന എന്നിവരാണ് പ്രധാനതാരങ്ങൾ. ചിത്രം ജൂൺ ഒന്നിന് തിയറ്ററുകളിലെത്തും.