- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡപകട മരണങ്ങൾ കൂടുതലും നടക്കുന്നത് ശനിയാഴ്ച്ചകളിൽ; കഴിഞ്ഞ വർഷം ശനിയാഴ്ച്ചകളിലെ റോഡപകടങ്ങളിൽ പൊലിഞ്ഞത് നൂറിലധികം പേർ;ഒമാനിലെ അപകട കണക്കുകൾ ഇങ്ങനെ
മസ്‌കറ്റ്: രാജ്യത്ത് റോഡപകട മരണങ്ങൾ കൂടുതലും നടക്കുന്നത് ശനിയാഴ്‌ച്ചകളിലെന്ന് കണക്കുകൾ. 2015 ൽ ഒമാൻ റോഡുകളിൽ ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായ ദിവസം ശനിയാഴ്ചയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഈ ദിവസം അനേകം റോഡപകട മരണങ്ങളാണുണ്ടായത്. കഴിഞ്ഞ വർഷം ശനിയാഴ്ചകളിൽ ആകെ ഉണ്ടായ 842 വാഹനാപകടങ്ങളിൽ 122 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 469 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്ന ദിവസം ചൊവ്വാഴ്ചയാണ്. ഏറ്റവും കൂടുതൽ പരിക്കും മരണങ്ങളും ശനിയാഴ്ചയാണുണ്ടായത്. വീക്കെന്റിൽ വാഹനങ്ങളുമായി അനേകം പേർ നിരത്തിലിറങ്ങിയതും അപകടങ്ങൾക്ക് കാരണമായി. അമിതവേഗതയാണ് അപകടങ്ങൾക്ക് ഏറ്റവും പ്രധാന കാരണം. 3411 അപകടങ്ങളാണ് അമിതവേഗത കാരണമുണ്ടായത്. ഏറ്റവും കൂടുതൽ അപകടങ്ങളും മരണങ്ങളും പരിക്കുമുണ്ടായ മാസം ജൂലൈയാണ്. ഈ മാസം 626 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
മസ്‌കറ്റ്: രാജ്യത്ത് റോഡപകട മരണങ്ങൾ കൂടുതലും നടക്കുന്നത് ശനിയാഴ്‌ച്ചകളിലെന്ന് കണക്കുകൾ. 2015 ൽ ഒമാൻ റോഡുകളിൽ ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായ ദിവസം ശനിയാഴ്ചയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഈ ദിവസം അനേകം റോഡപകട മരണങ്ങളാണുണ്ടായത്.
കഴിഞ്ഞ വർഷം ശനിയാഴ്ചകളിൽ ആകെ ഉണ്ടായ 842 വാഹനാപകടങ്ങളിൽ 122 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 469 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്ന ദിവസം ചൊവ്വാഴ്ചയാണ്. ഏറ്റവും കൂടുതൽ പരിക്കും മരണങ്ങളും ശനിയാഴ്ചയാണുണ്ടായത്. വീക്കെന്റിൽ വാഹനങ്ങളുമായി അനേകം പേർ നിരത്തിലിറങ്ങിയതും അപകടങ്ങൾക്ക് കാരണമായി. അമിതവേഗതയാണ് അപകടങ്ങൾക്ക് ഏറ്റവും പ്രധാന കാരണം.
3411 അപകടങ്ങളാണ് അമിതവേഗത കാരണമുണ്ടായത്. ഏറ്റവും കൂടുതൽ അപകടങ്ങളും മരണങ്ങളും പരിക്കുമുണ്ടായ മാസം ജൂലൈയാണ്. ഈ മാസം 626 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.