ഡബ്ലിൻ: ഐറീഷ് വാട്ടർ ഉപയോക്താക്കൾക്ക് സർക്കാർ ഗ്രാന്റായ 100 യൂറോ ലഭിക്കുന്നതിന് രജിസ്‌ട്രേഷൻ ചെയ്യേണ്ട അവസാന തിയതി ഇന്നാണ്. ഇന്നു വൈകിട്ടകം സോഷ്യൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിൽ പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഗ്രാന്റിന് അർഹത ലഭിക്കൂ. കഴിഞ്ഞാഴ്ചത്തെ കണക്കനുസരിച്ച് പത്തിൽ മൂന്നു കുടുംബങ്ങൾ ഇനിയും ഗ്രാന്റിനായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ലെവൽ ഓഫ് പെയ്മന്റ് ഇന്നു ഡിസ്‌കസ് ചെയ്തു മാറ്റം വരുത്താൻ സാധിക്കുമെന്നാണ് സെമി സ്‌റ്റേറ്റ് ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഈ വർഷത്തിന്റെ ആദ്യ ക്വാർട്ടറായ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള സമയത്തെ ബില്ലുകൾ ഏപ്രിലിൽ പുറത്തു വന്നിരുന്നു. രണ്ടാം റൗണ്ട് ബിൽ ജൂലൈയിൽ പുറത്തു വരാനിരിക്കെയാണ് ഇപ്പോൾ ഗ്രാന്റ് സംബന്ധിച്ചുള്ള പ്രഖ്യാപനം സർക്കാർ ഇപ്പോൾ നടത്തിയിരിക്കുന്നത്. 

അതേസമയം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളെ വാട്ടർ ചാർജ് അടയ്ക്കുന്നതിൽ നിന്നു ആന്റി വാട്ടർ ചാർജ് കാമ്പയിനർമാർ പിന്തിരിപ്പിക്കുന്ന കാഴ്ചകളും ഇപ്പോൾ കണ്ടുവരുന്നുണ്ട്.