- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മഴ ലഭിച്ചതോടെ വീടുകളുടെ മുറ്റത്ത് കൂണുകൾ മുളച്ചുതുടങ്ങി; കൂണുകൾക്കിടിയിൽ വിഷകൂണായ ഡെത് ക്യാപും ഉൾപ്പെട്ടതോടെ ജാഗ്രതാ നിർദ്ദേശവുമായി മന്ത്രാലയവും; വിക്ടോറിയയിലും സൗത്ത് ഓസ്ട്രേലിയയിലും ജാഗ്രതാ നിർദ്ദേശം
രാജ്യത്തെ കാലവസ്ഥാ വ്യതിയാനം സംഭവിച്ചതോട കൂണുകളും മുളച്ച് തുടങ്ങി. കഴിഞ്ഞദിവസങ്ങളിൽ മഴ ലഭിച്ചതോടെയാണ് വീടുകളുടെ മുറ്റങ്ങളിലടക്കം കൂണുകൾ മുളച്ചത്. എന്നാൽ ഇവയിൽ വിഷക്കൂണായ ഡെത് ക്യാപ് കണ്ടെത്തിയതോടെ ജാഗ്രതാ നിർദ്ദേശം നല്കിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. വിക്ടോറിയയിലും സൗത്ത് ഓസ്ട്രേലിയയിലുമാണ് ആരോഗ്യ മന്ത്രാലയം പ്രത്യേക ജാഗ്രത നിർദ്ദേശം പുറത്തിറക്കിയത്. ഈ കൂണുകൾ പറിക്കുന്നതും, കഴിക്കുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.പൂർണ്ണമായും ഉറപ്പില്ലാത്ത കൂണുകൾ പറിച്ച് കഴിക്കുന്നത് ഒഴിവാക്കണമെന്നും, പകരം കൂണുകൾ വാങ്ങി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലതെന്നും അറിയിപ്പിൽ പറയുന്നു. വിക്ടോറിയയിൽ മെല്ബണിന്റെ പ്രാന്തപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും വിഷ കൂണുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഓക്ക് മരങ്ങളുടെ അടിയിലായാണ് ഇവ കാണപ്പെടുന്നത്. ഡെത് ക്യാപ്, യെല്ലോ സ്റ്റെയ്നിങ് വിഭാഗങ്ങളിൽ ഉള്ള കൂണുകളിൽ നിന്ന് വിഷമേൽക്കുമ്പോൾ സാധാരണയായി വിഷം കരളിലെ ബാധിച്ച് 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും.
രാജ്യത്തെ കാലവസ്ഥാ വ്യതിയാനം സംഭവിച്ചതോട കൂണുകളും മുളച്ച് തുടങ്ങി. കഴിഞ്ഞദിവസങ്ങളിൽ മഴ ലഭിച്ചതോടെയാണ് വീടുകളുടെ മുറ്റങ്ങളിലടക്കം കൂണുകൾ മുളച്ചത്. എന്നാൽ ഇവയിൽ വിഷക്കൂണായ ഡെത് ക്യാപ് കണ്ടെത്തിയതോടെ ജാഗ്രതാ നിർദ്ദേശം നല്കിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം.
വിക്ടോറിയയിലും സൗത്ത് ഓസ്ട്രേലിയയിലുമാണ് ആരോഗ്യ മന്ത്രാലയം പ്രത്യേക ജാഗ്രത നിർദ്ദേശം പുറത്തിറക്കിയത്. ഈ കൂണുകൾ പറിക്കുന്നതും, കഴിക്കുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.പൂർണ്ണമായും ഉറപ്പില്ലാത്ത കൂണുകൾ പറിച്ച് കഴിക്കുന്നത് ഒഴിവാക്കണമെന്നും, പകരം കൂണുകൾ വാങ്ങി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലതെന്നും അറിയിപ്പിൽ പറയുന്നു.
വിക്ടോറിയയിൽ മെല്ബണിന്റെ പ്രാന്തപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും വിഷ കൂണുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഓക്ക് മരങ്ങളുടെ അടിയിലായാണ് ഇവ കാണപ്പെടുന്നത്.
ഡെത് ക്യാപ്, യെല്ലോ സ്റ്റെയ്നിങ് വിഭാഗങ്ങളിൽ ഉള്ള കൂണുകളിൽ നിന്ന് വിഷമേൽക്കുമ്പോൾ സാധാരണയായി വിഷം കരളിലെ ബാധിച്ച് 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും. അതുകൊണ്ട് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങൾ ആയ ക്ഷീണം, വയറുവേദന, അതിസാരം തുടങ്ങിയവ ഉണ്ടാവുമ്പോൾ തന്നെ അടിയന്തിര വൈദ്യ സഹായം തേടണമെന്ന് ചാൾസ് ഗസ്റ്റ് അറിയിക്കുന്നു.