- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് യുവത്വത്തിന്റെ രോഷപ്രകടനമല്ല, മറിച്ച് രാജ്യദ്രോഹം; കോടതി അഭിപ്രായപ്പെട്ടുവെന്നതുകൊണ്ട് അപമാനിക്കരുത്; അരാജകവാദികളെ നിയമപരമായി നേരിടണമെന്നും ഡീൻ കുര്യാക്കോസ്; ചലച്ചിത്രോൽസവത്തിലെ ദേശീയ ഗാന വിവാദം കൊഴുപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ പോസ്റ്റ്
തിരുവനന്തപുരം: ചലച്ചിത്രോൽസവത്തിന്റെ ഭാഗമായി സിനിമാ തിയറ്ററുകളിൽ ദേശീയ ഗാനത്തെ മനഃപൂർവ്വം അപമാനിക്കുന്നതായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ്. ഇത് യുവത്വത്തിന്റെ രോഷപ്രകടനമല്ല, മറിച്ച് രാജ്യദ്രോഹം തന്നെയാണ്. ഇത്തരം അരാജകവാദികളെ നിയമപരമായി നേരിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. ഡീൻ കുര്യാക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ആദരിച്ചില്ലെങ്കിലും അവഹേളിക്കരുത്. ദേശീയ ഗാനവും, പതാകയും നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. എവിടെ നിന്നായാലും ദേശീയ ഗാനത്തിന്റെ ഈരടികൾ കേൾക്കുമ്പോൾ മനസ്സിൽ തുളുമ്പുന്ന വിവരണാതീതമായ ദേശ ഭക്തിയെ എപ്പോഴും തിരിച്ചറിയുന്നവരാണ് നാം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉത്ഘാടന ദിവസം ടാഗോർ തീയറ്ററിൽ സിനിമ കാണാനുള്ള അവസരമുണ്ടായി. സിനിമ തുടങ്ങുന്നതിനു മുന്നോടിയായി ദേശീയ ഗാനം മുഴങ്ങിയപ്പോൾ കുറച്ചാളുകൾ തികഞ്ഞ അനാദരവ് പ്രകടിപ്പിച്ച് ഒന്നും കൂസാതെ അവിടെ തന്നെ ഇരിക്കുകയാണ്, അവർക
തിരുവനന്തപുരം: ചലച്ചിത്രോൽസവത്തിന്റെ ഭാഗമായി സിനിമാ തിയറ്ററുകളിൽ ദേശീയ ഗാനത്തെ മനഃപൂർവ്വം അപമാനിക്കുന്നതായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ്. ഇത് യുവത്വത്തിന്റെ രോഷപ്രകടനമല്ല, മറിച്ച് രാജ്യദ്രോഹം തന്നെയാണ്. ഇത്തരം അരാജകവാദികളെ നിയമപരമായി നേരിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
ഡീൻ കുര്യാക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ആദരിച്ചില്ലെങ്കിലും അവഹേളിക്കരുത്.
ദേശീയ ഗാനവും, പതാകയും നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. എവിടെ നിന്നായാലും ദേശീയ ഗാനത്തിന്റെ ഈരടികൾ കേൾക്കുമ്പോൾ മനസ്സിൽ തുളുമ്പുന്ന വിവരണാതീതമായ ദേശ ഭക്തിയെ എപ്പോഴും തിരിച്ചറിയുന്നവരാണ് നാം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉത്ഘാടന ദിവസം ടാഗോർ തീയറ്ററിൽ സിനിമ കാണാനുള്ള അവസരമുണ്ടായി. സിനിമ തുടങ്ങുന്നതിനു മുന്നോടിയായി ദേശീയ ഗാനം മുഴങ്ങിയപ്പോൾ കുറച്ചാളുകൾ തികഞ്ഞ അനാദരവ് പ്രകടിപ്പിച്ച് ഒന്നും കൂസാതെ അവിടെ തന്നെ ഇരിക്കുകയാണ്, അവർക്കിതൊന്നും ബാധകമല്ല എന്ന തരത്തിൽ.
സുപ്രീം കോടതി വിധിയെ ജനാധിപത്യത്തിന്റെ സൗകര്യമുപയോഗപ്പെടുത്തി ആർക്കും വിമർശിക്കാം.പക്ഷെ അതിനു ശേഷവും ഒരു പൊതു സദസ്സിൽ വച്ച് ദേശീയ ഗാനത്തോട് അനാദരവ് പ്രകടിപ്പിക്കുന്നത് രാജ്യ സ്നേഹമുള്ള ആർക്കും സഹിക്കാവുന്നതിനപ്പുറമാണ്.ഇന്ത്യയിൽ സാക്ഷരതയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനമാണ് കേരളം.വിദ്യാഭ്യാസം വിവേകമതികളെ സൃഷ്ടിക്കുന്നുവെന്നാണ് ഏവരുടെയും ധാരണ.അക്ഷര സമ്പത്ത് അരാജകത്വത്തിന് വഴിമരുന്നാകരുത്. എന്തിനേയും എതിർക്കുക എന്നത് വിവേകശൂന്യതയാണ്.
ദേശീയ ഗാനത്തെ ആദരിക്കുവാൻ കോടതിയുടെ നിർദ്ദേശം വേണമെന്നില്ല. എന്നാൽ കോടതി അപ്രകാരം അഭിപ്രായപ്പെട്ടു എന്നതുകൊണ്ട് മനഃപൂർവ്വം അനാദരവ് പ്രകടിപ്പിച്ചേ അടങ്ങൂ എന്നത് മനോനില തെറ്റിയ മനുഷ്യരുടെ വികാരപ്രകടനമാണ്. ആൾകൂട്ടത്തിനടയിൽ നഗ്നത പ്രകടിപ്പിച്ചായാലും ശ്രദ്ധ പിടിച്ചുപറ്റണമെന്ന മാനസിക അവസ്ഥയുടെ പ്രതിഫലനമാണ് രാജ്യാന്തര ചലച്ചിത്ര ഉത്സവവേദിയിൽ കണ്ടത്. മാദ്ധ്യമങ്ങളിൽ വാർത്തയാകാൻ മനഃപൂർവ്വം ദേശീയ ഗാനത്തെ അവമാനിക്കുന്നത് യുവത്വത്തിന്റെ രോഷപ്രകടനമല്ല, മറിച്ച് രാജ്യദ്രോഹം തന്നെയാണ്.
നമ്മുടെ സംസ്‌ക്കാരത്തിന്റെ ഉന്നമനത്തിനായി സർക്കാർ സംഘടിപ്പിക്കുന്ന ഉത്സവങ്ങൾ രാജ്യദ്രോഹത്തിന്റെ പ്രകടനവേദികളാകരുത്. കോടതികളോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നത് ദേശീയ ഗാനത്തെ അവമാനിച്ചുകൊണ്ടാകരുത്. ഇത്തരത്തിൽ അവമാനിക്കുന്ന അരാജകവാദികളെ നിയമപരമായി നേരിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. സമൂഹത്തിനാകമാനം തെറ്റായ സന്ദേശം പകരുന്ന പ്രവണതകൾ, മുളയിലേ നുള്ളുക തന്നെ വേണം.
ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുന്നത് ആദരവിന്റെ സൂചനയാണ്., ആചാരമാണ് ,അത് ലംഘിക്കപ്പെടരുത്.സംഘടിതമായി ലംഘിക്കപ്പെടാൻ സർക്കാർ അനുമതി നൽകുകയുമരുത്. തിരക്കേറിയ റോഡുകളിലെ ട്രാഫിക് ലൈറ്റുകൾ പോലെ, നിയമ വ്യവസ്ഥിതി അംഗീകരിക്കപ്പെടണം.