- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലാവധി അവസാനിച്ചിട്ടും യൂത്ത് കോൺഗ്രസ് അധ്യക്ഷനായി കടിച്ചു തൂങ്ങിയത് അഞ്ചു വർഷം; സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കി പാർലമെന്റ് ഇലക്ഷൻ വരെ പിടിച്ചുനിൽക്കാൻ മുൻകെ.എസ്.യു നേതാക്കളെ ഉൾപ്പെടുത്തി പുനഃസംഘടന എന്ന തട്ടിപ്പ്; ഗ്രൂപ്പുഭേദമില്ലാതെ നേതാക്കൾ രംഗത്തിറങ്ങിയതോടെ പൊളിഞ്ഞടുങ്ങിയത് യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ പേരിൽ ഇടുക്കി സീറ്റ് ഉറപ്പിക്കാമെന്ന ഡീനിന്റെ മോഹം
തിരുവനന്തപുരം: കെ.എസ്.യു മുൻ ഭാരവാഹികളെ ഉൾപ്പെടുത്തി യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരാനുള്ള ഡീൻ കുര്യാക്കോസിന്റെ നീക്കത്തിനു തിരിച്ചടി. എ, ഐ ഗ്രൂപ്പു നേതാക്കൾ നൽകിയ പരാതിയിൽ ഡീൻ കുര്യാക്കോസ് തന്നിഷ്ടപ്രകാരം നടത്തിയ പുനഃസംഘടന ഹൈക്കമാൻഡ് റദ്ദാക്കി. കാലാവധിയും പ്രയപരിധിയും അവസാനിച്ച സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും എ, ഐ ഗ്രൂപ്പ് നേതാക്കൾ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ വച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്റെ നീക്കത്തിനെതിരെ എ, ഐ ഗ്രൂപ്പ് സംസ്ഥാന ഭാരവാഹികൾ നിലപാടുത്തതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഡീൻ. സംഘനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് കാലാവധി തീർന്ന യൂത്ത് കോൺഗ്രസ് കമ്മിറ്റിയെ നിലനിർത്തുന്നതിന്റെ ഭാഗമായാണ് മുൻ കെ.എസ്.യു നേതാക്കളെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സംഘടന തെരഞ്ഞെടുപ്പിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ അതിനെ അട്ടിമറിക്കാനാണ് പുനഃസംഘടന നടത്തിയതെന്നാണ് സംസ്ഥാന ഭാരവാഹികൾ ആരോപിക്കുന്നത്. 2019-ൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പുവരെ
തിരുവനന്തപുരം: കെ.എസ്.യു മുൻ ഭാരവാഹികളെ ഉൾപ്പെടുത്തി യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരാനുള്ള ഡീൻ കുര്യാക്കോസിന്റെ നീക്കത്തിനു തിരിച്ചടി. എ, ഐ ഗ്രൂപ്പു നേതാക്കൾ നൽകിയ പരാതിയിൽ ഡീൻ കുര്യാക്കോസ് തന്നിഷ്ടപ്രകാരം നടത്തിയ പുനഃസംഘടന ഹൈക്കമാൻഡ് റദ്ദാക്കി.
കാലാവധിയും പ്രയപരിധിയും അവസാനിച്ച സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും എ, ഐ ഗ്രൂപ്പ് നേതാക്കൾ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ വച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്റെ നീക്കത്തിനെതിരെ എ, ഐ ഗ്രൂപ്പ് സംസ്ഥാന ഭാരവാഹികൾ നിലപാടുത്തതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഡീൻ.
സംഘനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് കാലാവധി തീർന്ന യൂത്ത് കോൺഗ്രസ് കമ്മിറ്റിയെ നിലനിർത്തുന്നതിന്റെ ഭാഗമായാണ് മുൻ കെ.എസ്.യു നേതാക്കളെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സംഘടന തെരഞ്ഞെടുപ്പിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ അതിനെ അട്ടിമറിക്കാനാണ് പുനഃസംഘടന നടത്തിയതെന്നാണ് സംസ്ഥാന ഭാരവാഹികൾ ആരോപിക്കുന്നത്. 2019-ൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പുവരെ കമ്മറ്റിയുടെ കാലാവധി നീട്ടിക്കൊണ്ടു പോകുകയായിരുന്നു ഡീനിന്റെ ലക്ഷ്യം. യൂത്ത് കോൺഗ്രസ് പ്രസിഡന്റിന് തെരഞ്ഞെടുപ്പിൽ സീറ്റു നൽകുന്ന പതിവ് കോൺഗ്രസിൽ ഉള്ളതിനാൽ ഇടുക്കിയിൽ വീണ്ടു മത്സരിക്കുകയെന്നതായിരുന്നു ഡീൻ കുര്യാക്കോസിന്റെ ലക്ഷ്യമെന്നുമാണ് സഹ ഭാരവാഹികൾ കുറ്റപ്പെടുത്തുന്നത്.
സംസ്ഥാന കമ്മിറ്റിയിൽ ഉള്ള മറ്റ് അംഗങ്ങലോട് ആലോചിക്കാതെ ഏകപക്ഷീയമായി പുനഃസംഘടന നടത്തിയതാണ് ഐ വിഭാഗത്തെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ് അവർ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചത്. ഇക്കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിൽ പോലും കെ.എസ്.യു മുൻ ഭാരവാഹികളെ നാമനിർദ്ദേശം ചെയ്യേണ്ടെന്നായിരുന്നു തീരുമാനം. എന്നാൽ പാർലമെന്റ് സീറ്റ് ലഭിക്കാൻ മറ്റു മാർഗങ്ങൾ ഒന്നുമില്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് ആരോടും ആലോചിക്കാതെ യൂത്ത് കോൺഗ്രസ് പുനഃസംഘടിച്ച് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഡീൻ കുര്യാക്കോസിനെ പ്രേരിപ്പിച്ചതെന്നാണ് ഐ ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് വി എസ്. ജോയിയെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കിയും മൂൻ വൈസ് പ്രസിഡന്റ് രോഹിത്തിനെസംസ്ഥാന സെക്രട്ടറിയാക്കിയുമായിരുന്നു പുനഃസംഘടന. അതേസമയം ഡീനിന്റെ നിലപാടിനെതിരെ എ വിഭാഗത്തിലെ ഭൂരിപക്ഷം ഭാരവാഹികളും രംഗത്തെത്തിയിരുന്നു. തങ്ങളോടുപോലും ആലോചിക്കാതെ ഏകാധിപതിയെപോലെയാണ് സംസ്ഥാന പ്രസിഡന്റ് പ്രവർത്തിക്കുന്നതെന്നാണ് ഇവർ പറയുന്നത്.
സഹഭാരവാഹികളോട് ആലോചിക്കാതെ സംസ്ഥാന ഓഫീസ് പണിയാനായി സ്ഥലം കണ്ടെത്തിയ ശേഷമാണ് കമ്മിറ്റിയിൽ റിപ്പോർട്ടു ചെയ്തത്. ഇതിലും എ, ഐ ഗ്രൂപ്പു നേതാക്കൾക്ക് അമർഷമുണ്ട്. ഒരു വർഷമായി ഡീൻ നടത്തിയ സംസ്ഥാന കമ്മിറ്റിയുടെ പരിപാടികളെല്ലാം പൂർണ്ണ പരാജയമായിരുന്നെന്ന വമിർശനവും നേതാക്കൾക്കുണ്ട്. പ്രതിപക്ഷ യുവജന സംഘടന എന്ന നിലയിൽ സർക്കാരിനെതിരെ ജനശ്രദ്ധ ആകർഷിക്കുന്ന ഒരു പ്രക്ഷോഭം സംഘടിപ്പിക്കാൻ പോലും ഇതുവരെ സാധിച്ചിട്ടില്ലെന്നും അവർ ആരോപിക്കുന്നു.
സംസ്ഥാന കമ്മിറ്റിയുടെ കാലവധി രണ്ട് വർഷമാണ്. 2015 ജൂണിൽ അവസാനിക്കേണ്ട സംസ്ഥാന കമ്മിറ്റി അഞ്ച് വർഷം പിന്നിട്ടു. കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം നിർജ്ജീവമാണ്. സംസ്ഥാന കമ്മറ്റിയുടെ പരിപാടികളിൽ പോലും അൻപതിൽ താഴെ ആളുകളാണ് പങ്കെടുക്കുന്നത്.
140 നിയോജക മണ്ഡലത്തിൽ 15 കമ്മറ്റികൾ മാത്രമാണ് സജീവമായിയുള്ളത്. ബൂത്ത് കമ്മിറ്റികൾ ഉൾപ്പെടെയുള്ളവ നിർജ്ജീവമാണ്. നിർണായക വിഷയങ്ങളിൽ പോലും മൗനം പാലിക്കുന്ന സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കൾക്കും തൃപ്തിയില്ല.