- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ഈ സ്ത്രീയെയും അവരുടെ വടിവില്ലാത്ത ശരീരത്തേയും സ്നേഹിക്കുന്നു; ഈ സ്ത്രീയിൽ നിന്ന് കിട്ടുന്ന ലൈംഗികതയിൽ ഞാൻ തൃപ്തനാണ്; ശരീരവടിവുള്ള ഇണകളെ സ്വപ്നം കാണുന്നവർ വായിച്ചിരിക്കേണ്ട കുറിപ്പ്
ശരീരം സൗന്ദര്യം മാത്രം മാനദണ്ഡമാക്കി ജീവിതപങ്കാളികളെ തെരഞ്ഞെടുക്കുന്നവർ തീർച്ചായായും വായിച്ചിരിക്കേണ്ട ഒന്നാണ് റോബി ട്രിപ് എന്ന ഇരുപത്തിയാറുകാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ശരീരവടിവോ രൂപഭംഗിയോ ഇല്ലാത്ത തന്റെ ഭാര്യയെക്കുറിച്ചാണ് ഈ യുവാവിന്റെ പോസ്റ്റ്. ഫ്ളോറിഡയിലെ മിയാമിയിൽ പ്രാസംഗികനും സന്നദ്ധ പ്രവർത്തകനുമാണ് റോബി ട്രിപ്പ്. ഇൻസ്റ്റാഗ്രാമിൽ ഇദ്ദഹം പോസ്റ്റു ചെയ്ത കുറിപ്പ് ഇതിനകം വൈറൽ ആയിരിക്കുകയാണ്. മെലിഞ്ഞ ശരീരമുള്ള സ്ത്രീകളെ അന്വേഷിച്ച് നടക്കുന്ന പുരുഷന്മാക്കു വേണ്ടായാണ് റോബി ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ഞാൻ ഈ സ്ത്രീയെയും അവരുടെ വടിവില്ലാത്ത ശരീരത്തേയും സ്നേഹിക്കുന്നു എന്നു പറഞ്ഞാണ് റോബിയുടെ കുറിപ്പ് ആരംഭിക്കുന്നത്. എന്റെ കൗമാരത്തിൽ തടിച്ച പെൺകുട്ടികളെ ഞാൻ നോക്കുമ്പോൾ എന്റെ കൂട്ടുകാർ എന്നെ കളിയാക്കുമായിരുന്നു. പെൺകുട്ടികൾ ഒന്നുകിൽ നീളം കുറഞ്ഞ് തടിച്ചിരിക്കും. മുതിർന്ന് സ്ത്രീത്വത്തെപ്പറ്റി പഠിച്ചപ്പോഴാണ് സൗന്ദര്യത്തിന്റെ ആധാരം എവിടെയാണെന്ന് താൻ പഠിച്ചതെന്നും റോബി പറയുന്നു. അത് മനസ്സിലാക്കാ
ശരീരം സൗന്ദര്യം മാത്രം മാനദണ്ഡമാക്കി ജീവിതപങ്കാളികളെ തെരഞ്ഞെടുക്കുന്നവർ തീർച്ചായായും വായിച്ചിരിക്കേണ്ട ഒന്നാണ് റോബി ട്രിപ് എന്ന ഇരുപത്തിയാറുകാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ശരീരവടിവോ രൂപഭംഗിയോ ഇല്ലാത്ത തന്റെ ഭാര്യയെക്കുറിച്ചാണ് ഈ യുവാവിന്റെ പോസ്റ്റ്. ഫ്ളോറിഡയിലെ മിയാമിയിൽ പ്രാസംഗികനും സന്നദ്ധ പ്രവർത്തകനുമാണ് റോബി ട്രിപ്പ്. ഇൻസ്റ്റാഗ്രാമിൽ ഇദ്ദഹം പോസ്റ്റു ചെയ്ത കുറിപ്പ് ഇതിനകം വൈറൽ ആയിരിക്കുകയാണ്. മെലിഞ്ഞ ശരീരമുള്ള സ്ത്രീകളെ അന്വേഷിച്ച് നടക്കുന്ന പുരുഷന്മാക്കു വേണ്ടായാണ് റോബി ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.
ഞാൻ ഈ സ്ത്രീയെയും അവരുടെ വടിവില്ലാത്ത ശരീരത്തേയും സ്നേഹിക്കുന്നു എന്നു പറഞ്ഞാണ് റോബിയുടെ കുറിപ്പ് ആരംഭിക്കുന്നത്. എന്റെ കൗമാരത്തിൽ തടിച്ച പെൺകുട്ടികളെ ഞാൻ നോക്കുമ്പോൾ എന്റെ കൂട്ടുകാർ എന്നെ കളിയാക്കുമായിരുന്നു. പെൺകുട്ടികൾ ഒന്നുകിൽ നീളം കുറഞ്ഞ് തടിച്ചിരിക്കും.
മുതിർന്ന് സ്ത്രീത്വത്തെപ്പറ്റി പഠിച്ചപ്പോഴാണ് സൗന്ദര്യത്തിന്റെ ആധാരം എവിടെയാണെന്ന് താൻ പഠിച്ചതെന്നും റോബി പറയുന്നു. അത് മനസ്സിലാക്കാൻ സഹായിച്ച മാധ്യമങ്ങൾക്ക് റോബി നന്ദി പറയുന്നുമുണ്ട്. മാത്രമല്ല, എത്ര പുരുഷന്മാരാണ് ഈ പൊള്ളത്തരത്തിനുള്ളിൽ ജീവിക്കുന്നതെന്നും ഞാൻ മനസ്സിലാക്കി. എന്നെ സംബന്ധിച്ചിടത്തോളം ഈ സ്ത്രീയിൽ നിന്ന് കിട്ടുന്ന ലൈംഗികതയിൽ ഞാൻ തൃപ്തനാണ്. അവളുടെ ശരീരത്തിന്റെ ആകൃതിയോ വലുപ്പമോ കോസ്മോപോളിറ്റന്റെ കവർ പേജ് ആയില്ലെങ്കിലും എന്റെ ജീവിതത്തിലും ഹൃദയത്തിലും അവൾ എന്നുമുണ്ടാകും.
സമൂഹം നിങ്ങളെ പഠിപ്പിച്ചതിൽ നിന്ന് മാറി ചിന്തിക്കാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ഈ കുറിപ്പ് വായിക്കുന്ന പുരുഷന്മാരോട് ചോദിക്കുന്നു. ഒരു യഥാർത്ഥ സ്ത്രീ ഒരിക്കലും ലൈംഗിക സ്റ്റാറോ, ബിക്കിനി മോഡലോ അല്ലെങ്കിൽ ഒരു സിനിമാ താരത്തെപ്പോലയെ ആയിരിക്കില്ല. അവൾ എന്താണോ അതായിരിക്കും അവൾ. അവൾക്ക് സുന്ദരമായ അഴകളവുകൾ ഉണ്ട്. സുന്ദരമായ നുണക്കുഴികൾ അവളുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു എന്നും എഴുതുന്നു. ഒരു പ്രത്യേക ശരീര പ്രകൃതിയിലേക്ക് വരാൻ വേണ്ടി തങ്ങളെത്തന്നെ ചുരുക്കരുത്. ഉള്ളതിനെ സ്നേഹിക്കുക. നിങ്ങൾ ആരാണെന്ന് മനസിലാക്കി നിങ്ങളെ സ്നേഹിക്കാൻ ഒരാൾ വരും. ഞാൻ എന്റെ സാറയെ സ്നേഹിക്കുന്നതു പോലെ.വളരെ ചുരുങ്ങിയ ദിവസം കൊണ്ട് 14000 ലധികം ലൈക്കുകളും 100 ലധികം മികച്ച അഭിപ്രായങ്ങളും പോസ്റ്റിന് ലഭിച്ചു.
'എപ്പോഴും ഞാൻ സന്തോഷവതിയായിരിക്കാനും എന്നെ പ്രശംസിക്കാനും ശ്രമിക്കും. ബോഡി പോസിറ്റീവ് ഫാഷൻ ബ്ലോഗർ എന്ന നിലയിൽ ഞാൻ എന്റെ ശരീരത്തെ സ്നേഹിക്കുകയും മറ്റ് തടിച്ച സ്ത്രീകൾക്ക് അവരുടെ ശരീരത്തെ സ്നേഹിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നു. കണ്ടുമുട്ടിയതു മുതൽ ഈ നിമിഷം വരെ എന്നെയും എന്റെ ശരീരത്തിലെ ഓരോ ഇഞ്ചിനെയും സ്നേഹിക്കാൻ എനിക്ക് സ്നേഹ നിധിയായ ഒരു ഭർത്താവുണ്ട്. അതിൽ ഞാൻ ഏറ്റവും ഭാഗ്യവതിയാണ്.'-സാറ പറയുന്നു.
കുറിപ്പിനൊപ്പം ഭാര്യയും ബ്ലോഗ് എഴുത്തുകാരിയുമായ സാറയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും റോബി ട്രിപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കടൽത്തീരത്തു നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് കെയ്ലീ മറെയ് ആണ്.