ടുത്തിരിക്കുന്നത് ആരാണെന്നോ, അവർക്ക് എന്തൊക്കെ അസുഖമുണ്ടെന്നോ അറിയാതെ മണിക്കൂറുകൾ നീണ്ട യാത്ര. കാബിനുള്ളിൽ പരക്കുന്ന നിശ്വാസവായു ശ്വസിച്ചുള്ള യാത്ര. ഏതൊക്കെ രോഗങ്ങളാകും ഓരോ വിമാനയാത്രയും യാത്രികർക്ക് സമ്മാനിക്കുക? ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏറ്റവുമെളുപ്പത്തിലെത്താനുള്ള മാർഗമെന്നതിനെക്കാൾ, ഏറ്റവും കൂടുതൽ രോഗം പരത്തുന്ന മാർഗമെന്ന നിലയിൽക്കൂടി ഓരോ വിമാനയാത്രയെയും പരിഗണിക്കണമെന്ന് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

അരിസോണ സ്‌റ്റേറ്റ് സർവകലാശാലയിലെ ഗവേഷകരുടെ പഠനമനുസരിച്ച് വിമാനത്തിന്റെ വലിപ്പവും ബോർഡിങ്ങിന്റെ രീതിയുമൊക്കെ ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. രോഗം പടർത്തുന്ന കാര്യത്തിൽ മൂന്നുതരത്തിലാണ് വിമാനയാത്രകൾ ഭീഷണിയാകുന്നത്. ആളുകളെ എല്ലാവരെയും അടഞ്ഞ ഒരു പ്രദേശത്താക്കുന്നുവെന്നതാണ് അതിലെ ആദ്യഭീഷണി. രോഗാണുക്കൾ പരക്കാൻ ഇതിടയാക്കുന്നു. രോഗമുള്ളവരുമായുള്ള സാമീപ്യം തുടരാൻ ഇടയാക്കുകയും ചെയ്യുന്നു.

പകർച്ചവ്യാധികളുടെ ആഗോള വ്യാപനത്തിന് വിമാനയാത്രകൾ വലിയൊരു പരിധിവരെ കാരണമാകുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ അരിസോണ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ അനുജ് മുബായ് പറഞ്ഞു. ഇദ്ദേഹത്തിന് പുറമെ. സിരിഷ് നാമിലായി, അശോക് ശ്രീനിവാസൻ എന്നിവർ കൂടി ഉൾപ്പെട്ടതായിരുന്നു ഗവേഷക സംഘം.

ഗവേഷണത്തിന്റെ ഭാഗമായി വിമാനത്തിന്റെ ക്യാബിന്റെ മാതൃകയിൽ അടഞ്ഞ സ്ഥലം ഉണ്ടാക്കുകയും രോഗാണുക്കളുടെ വ്യാപനം നിരീക്ഷിക്കുകയുമാണ് ഇവർ ചെയ്തത്. ഇതോടൊപ്പം ആളുകളുടെ വിമാനത്തിനുള്ളിലെ നീക്കങ്ങളും പഠനവിഷയമാക്കി. എബോള രോഗത്തിന്റെ അണുക്കൾ വിമാനത്തിലൂടെ എങ്ങനെ പടരുന്നുവെന്നതിനെക്കുറിച്ച് പഠിക്കാനാണ് സംഘം ആദ്യം ശ്രമിച്ചത്.

നിലവിലെ ബോർഡിങ് രീതികൾതന്നെ രോഗം പടരാനുള്ള സാധ്യത ശക്തമാക്കുന്നതായി അവർ കണ്ടെത്തി. ഫസ്റ്റ് ക്ലാസ്, മിഡിൽ സോൺ, ബാക്ക് സെക്ഷൻ എന്നീ മൂന്ന് രീതിയിലുള്ള ഇരിപ്പിടങ്ങളാണ് വിമാനത്തിലുള്ളത്. മൂന്നിടത്തേയ്ക്കുമുള്ള യാത്രക്കാർ ബോർഡിങ്ങിന്റെ ഭാഗമായി ഒരുമിച്ചിരിക്കേണ്ടിവരുന്നു. ആളുകൾ തിങ്ങിക്കൂടി കൂടുതൽ നേരം ഇരിക്കാൻ ഇതിടയാക്കുന്നു.

വിമാനത്തിലേക്ക് കടക്കുന്നതിനുള്ള തിരക്ക് നിയന്ത്രിക്കുകയും ഒന്നിച്ചുള്ള ബോർഡിങ് രീതി കുറയ്ക്കുകയും ചെയ്താൽ രോഗവ്യാപനം ഒരു പരിധിവരെ തടയാനാകും. ബോർഡിങ് വേഗത്തിലാക്കുന്നതും ഇതിന് സഹായകമാകും. കൂടുതലാളുകളെ ഉൾക്കൊള്ളുന്ന വിമാനങ്ങൾ കൂടുതൽ രോഗവ്യാപനത്തിന് ഇടയാക്കുന്നതായും ഗവേഷകർ കണ്ടെത്തി. 150-ൽ കുറവ് സീറ്റുകളുള്ള വിമാനങ്ങളിൽ രോഗവ്യാപന സാധ്യതയും കുറഞ്ഞിരിക്കുമെന്ാണ് അവരുടെ കണ്ടെത്തൽ.