രു മാസം നീണ്ട് നിന്ന കാത്തിരിപ്പുകൾക്കൊടുവിൽ മലയാളിയും ഫുട്ബോൾ പരിശീലകനുമായ ടൈറ്റാനിയം തിലകന്റെ മൃതദേഹം കഴിഞ്ഞ ദിവസം കടലിൽ നിന്നും കണ്ടെത്തിയിരുന്നു. ഫ്രെബ്രുവരി ആദ്യ വാരം കാണാതായെ പ്രശസ്ത ഫുട്‌ബോൾ പരിശീലകന്റെ മരണവാർത്തയിൽ ദുരുഹത ഉണ്ടെന്നാണ് മക്കളും സഹപ്രവർത്തകരും ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ മരണ കാരണം അന്വേഷിക്കണമെന്ന്മക്കൾ ആവശ്യപ്പെട്ടു.

അതേസമയം തിലകന്റെ മരണത്തിൽ കുടുംബത്തിന് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ അതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഇന്ത്യൻ എംബസി അധികൃതരോട് തിലകൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ അഡ്വ.ലിബീഷ് ഭരതൻ ആവശ്യപ്പെട്ടു.

അതേസമയം പിതാവിന്റെ മരണം ആത്മഹത്യയാണെന്ന് തങ്ങൾ കരുതുന്നില്ലെന്ന് തിലകന്റെ മകൾ പറഞ്ഞതായി ബഹ്‌റൈനിലെ പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.പിതാവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെടുന്നതായുള്ള മകന്റെ വോയിസ് ക്ലിപും വാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. തിലകന്റെ വേർപാടിൽ വേദന മാറാത്ത അവസ്ഥയിലാ ണിപ്പോഴും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ.

കഴിഞ്ഞ ഫെബ്രുവരി നാലുമുതൽ കാണാനില്ലാതിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം ഖലീഫ ബിൻ സൽമാൻ തുറമുഖത്തിന് അടുത്തുള്ള ഹിദ്ദ് പാലത്തിനടിയിൽ നിന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഫെബ്രുവരി ഒന്പതിന് അദ്ദേഹം കോച്ച് ആയി പ്രവർത്തിക്കുന്ന ഇന്ത്യൻ ടാലന്റ് അക്കാദമിയിലെ വിദ്യാർത്ഥികളുടെ ടൂർണ്ണമെന്റ് ആയിരുന്നു. ഇതിന് വേണ്ടി ഫെബ്രുവരി മൂന്നിന് സ്ഥാപന ഉടമ അഡ്വ. ലതീഷ് ഭരതനോടൊപ്പം ഗുദൈബിയയിൽ നിന്ന് ട്രോഫി വാങ്ങി താമസ സ്ഥലത്തേയ്ക്ക് ഇവർഒരുമിച്ചാണ് മടങ്ങിയത്.

അടുത്ത ദിവസം രാവിലെ കുട്ടികൾക്കുള്ള ജേഴ്‌സി തിരഞ്ഞെടുക്കണമെന്നും അതിന് വേണ്ടി ഒരു സ്‌പോൺസറെ കാണണമെന്നും പറഞ്ഞ് രാവിലെ തിലകൻ ലതീഷിനെ ഫോൺ ചെയ്തിരുന്നു. മനാമയിലേയ്ക്ക് പോവുകയാണെന്ന് കൂടെ താമസിക്കുന്നവരോടും പറഞ്ഞിരുന്നുവത്രെ.എന്നാൽ പിന്നീട് ഫോണിൽ വിളിച്ചപ്പോൾ കിട്ടിയില്ല. വൈകീട്ട് താമസ സ്ഥലത്തും എത്തിയിരുന്നില്ല. തുടർന്ന് ഫോണിൽ വീണ്ടും വിളിച്ചപ്പോഴും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതിന് ശേഷം ലതീഷ് നാട്ടിലുള്ള മകൻ വൈശാഖിനെ വിളിച്ച് അച്ഛൻ വിളിച്ചിരുന്നോ എന്ന് അന്വേഷിപ്പോൾ അവിടെയും വിളിച്ചില്ലെന്ന മറുപടിയാണ് ലഭിച്ചത്. അടുത്ത ദിവസവും താമസ സ്ഥലത്ത് എത്തുകയോ ഫോണിൽ കിട്ടുകയോ ചെയ്തില്ല. തുടർന്ന് ഫെബ്രുവരി ആറിന് ലതീഷ് തന്നെ പൊലീസിൽ പരാതി നൽകുകയും അന്വേഷണം നടക്കുന്നതിനിടെയുമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.ഇന്ത്യൻ ടാലന്റ് അക്കാദമിയിലെ ഫുട്‌ബോൾ പരിശീലകനായിരുന്നു കണ്ണൂർ പയ്യാമ്പലം സ്വദേശിയായ ഇദ്ദേഹം.