ദമ്മാം: ദമ്മാമിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ.മലപ്പുറം വണ്ടൂർ പൂവ്വത്തിൽ ഉമർ അസ്മ ബീഗം ദമ്പതികളുടെ മകൻ റിയാസ് ആണ് മരിച്ചത്. പരേതന് 23 വയസായിരുന്നു പ്രായം.

ദമ്മാമിൽ മൈദ കമ്പനിയിൽ ജോലിക്കാരനാണ്.ജോലി കഴിഞ്ഞ് ഉറങ്ങിയതായിരുന്നു. സുഹൃത്ത് ഉണർത്താൻ ശ്രമിച്ചപ്പോൾ പുതപ്പിനുള്ളിൽ മരിച്ച നിലയിൽ കഴെണ്ടത്തുകയായിരുന്നു. ഭാര്യ: സാനിയ. മകൾ: യുംന ഖദീജ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.