- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദബിയിൽ മലയാളി ഉറക്കത്തിനിടെയിൽ മരിച്ച നിലയിൽ; ഹൃദയാഘാതം മൂലം മരിച്ചത് ഡ്രൈവറായി ജോലി ചെയ്തുവന്ന പാലക്കാട് സ്വദേശി
അബൂദബി: അബുദബയിൽ മലയാളി ഉറക്കത്തിനിടയിൽ മരിച്ച നിലയിൽ. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി വല്ലപ്പുഴ സ്വദേശി നാസർ എരഞ്ഞിക്കൽ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. പരേതന് 44 വയസായിരുന്നു പ്രായം. ഫലജ് ഹസയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന നാസർ എരഞ്ഞിക്കൽതിങ്കളാഴ്ച രാത്രി മുറിയിൽ ഉറങ്ങിയ നാസർ ചൊവ്വാഴ്ച നേരം വെളുത്തിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചതായി കണ്ടെത്തിയത്. കുഞ്ഞിമുഹമ്മദ്‌മൈമൂന ദമ്പതികളുടെ മകനാണ്. ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് ഫാസിൽ, ഫർഹാൻ, ഫസദ് ഫയാസ് പരേതനായ ഫഹദ്. സഹോദരി: മുംതാസ്. മൃതദേഹം ബുധനാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹായിക്കുന്ന കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു. ഭാര്യാസഹോദരൻ റഷീദ് മൃതദേഹത്തെ അനുഗമിക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
അബൂദബി: അബുദബയിൽ മലയാളി ഉറക്കത്തിനിടയിൽ മരിച്ച നിലയിൽ. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി വല്ലപ്പുഴ സ്വദേശി നാസർ എരഞ്ഞിക്കൽ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. പരേതന് 44 വയസായിരുന്നു പ്രായം.
ഫലജ് ഹസയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന നാസർ എരഞ്ഞിക്കൽതിങ്കളാഴ്ച രാത്രി മുറിയിൽ ഉറങ്ങിയ നാസർ ചൊവ്വാഴ്ച നേരം വെളുത്തിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചതായി കണ്ടെത്തിയത്.
കുഞ്ഞിമുഹമ്മദ്‌മൈമൂന ദമ്പതികളുടെ മകനാണ്. ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് ഫാസിൽ, ഫർഹാൻ, ഫസദ് ഫയാസ് പരേതനായ ഫഹദ്. സഹോദരി: മുംതാസ്. മൃതദേഹം ബുധനാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹായിക്കുന്ന കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു. ഭാര്യാസഹോദരൻ റഷീദ് മൃതദേഹത്തെ അനുഗമിക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
Next Story