ത്വായിഫിൽ മലയാളി യുവാവ് മസ്തിഷ്‌കാഘാതം മൂലം മരിച്ചു. അഞ്ചു വർഷമായി ത്വായിഫിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് മുക്കം പാഴൂർ അത്തിക്കൊ ട്ടുമ്മൽ അബൂബക്കറിന്റെ മകൻ നാഷിദ് ആണ് മരിച്ചത്. പരേതന് 28 വയസായിരുന്നു പ്രായം.

സെറിബ്രൽ സ്‌ട്രോക്ക് ബാധിച്ചു പതിനൊന്നു ദിവസമായി ത്വായിഫ് കിങ് ഫൈസൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വിവാഹ ശേഷം ഒന്നര വർഷം മുമ്പാണ് നാഷിദ് നാട്ടിൽ നിന്നു എത്തിയത്. മുഹസിനയാണു ഭാര്യ. മാതാവ്: നബീസ.