- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ; താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് ജൂവലറി ജീവനക്കാരനായ പാലക്കാട് സ്വദേശിയെ
മനാമ: ബഹ്‌റിനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബഹ്‌റൈനിൽ ജൂവലറി ജീവനക്കാരനായ പാലക്കാട് വാടാനംകുറിശ്ശി കണയം അനിൽകുമാർ ആണ് മരിച്ചത്. പരേതന് 34 വയസായിരുന്നു പ്രായം. മനാമ ഹിദ്ദിലെ ഹൈപ്പർമാർക്കറ്റിന് സമീപത്തെ താമസ സ്ഥലത്താണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. അത്യാവശ്യകാര്യത്തിനെന്ന് പറഞ്ഞ് അവധി എടുത്ത് പോയ അനിലിനെ സഹപ്രവർത്തകർ താമസ സ്ഥലത്ത് ; ചെന്നപ്പോഴും കാണാത്തതിനെ തുടർന്ന് മൊബൈൽ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ലത്രെ. പിന്നീടാണ് മുകളിലെ നിലയിൽ സാധാരണ ഫോൺ ചെയ്യാൻ വേണ്ടി ചെന്നിരിക്കുന്ന മുറിയിലെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും സൽമാനിയ ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തിയ ശേഷം മൃതദേഹം മോർച്ചറിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അഞ്ച് വർഷത്തോളമായി ബഹ്റൈനിൽ ജോലി ചെയ്യുകയായിരുന്ന അനിൽ മൂന്ന് മാസം മുമ്പാണ് വിവാഹാലോചനയ്ക്ക് വേണ്ടി നാട്ടിൽ പോയി വന്നത് . വിവാഹം നടക്കാത്തതിനാൽ പൊതുവെ നിരാശനായിരുന്നുവെന്ന് കരുതുന്നതായി സുഹൃത്തുക്കൾ പറ
മനാമ: ബഹ്‌റിനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബഹ്‌റൈനിൽ ജൂവലറി ജീവനക്കാരനായ പാലക്കാട് വാടാനംകുറിശ്ശി കണയം അനിൽകുമാർ ആണ് മരിച്ചത്. പരേതന് 34 വയസായിരുന്നു പ്രായം.
മനാമ ഹിദ്ദിലെ ഹൈപ്പർമാർക്കറ്റിന് സമീപത്തെ താമസ സ്ഥലത്താണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. അത്യാവശ്യകാര്യത്തിനെന്ന് പറഞ്ഞ് അവധി എടുത്ത് പോയ അനിലിനെ സഹപ്രവർത്തകർ താമസ സ്ഥലത്ത് ; ചെന്നപ്പോഴും കാണാത്തതിനെ തുടർന്ന് മൊബൈൽ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ലത്രെ. പിന്നീടാണ് മുകളിലെ നിലയിൽ സാധാരണ ഫോൺ ചെയ്യാൻ വേണ്ടി ചെന്നിരിക്കുന്ന മുറിയിലെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും സൽമാനിയ ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തിയ ശേഷം മൃതദേഹം മോർച്ചറിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
അഞ്ച് വർഷത്തോളമായി ബഹ്റൈനിൽ ജോലി ചെയ്യുകയായിരുന്ന അനിൽ മൂന്ന് മാസം മുമ്പാണ് വിവാഹാലോചനയ്ക്ക് വേണ്ടി നാട്ടിൽ പോയി വന്നത് . വിവാഹം നടക്കാത്തതിനാൽ പൊതുവെ നിരാശനായിരുന്നുവെന്ന് കരുതുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്