- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറുമ്പ് കടിയേറ്റ് മലയാളി യുവതി മരിച്ച സംഭവം; ഉറുമ്പുകളെയും തേളുകളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സൗദിയിൽ ആരോഗ്യ വിദഗ്ദർ
ജിദ്ദ : കഴിഞ്ഞ ദിവസം റിയാദിൽ അടൂർ സ്വദേശിനി ഉറുന്പ് കടിച്ചുണ്ടായ വിഷബാധയെ തുടർന്ന് മരിച്ചതിന് തുടർന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് അധികൃതർ രംഗത്ത്.തണുപ്പിൽ നിന്നു ചൂടിലേക്ക് മാറുന്ന ഗൾഫ് കാലാവസ്ഥയിൽ ഉറുമ്പുകളെയും തേളുകളെയും സൂക്ഷിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. സൗദിയുടെ എല്ലാ ഭാഗങ്ങളിലും കണ്ടുവരുന്ന കറുത്ത ഉറുന്പുകളും വടക്കൻ പ്രവിശ്യകളിലെ തേളുകളും മനുഷ്യർക്ക് ഭീഷണിയാണെന്നും പ്രത്യേകിച്ച് ആസ്ത്മ, അലർജി രോഗങ്ങളുള്ളവർ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ആസ്ത്മ, അലർജി ബാധിതർ, നേരത്തെ ഉറുന്പ് കടിയേറ്റ് അലർജിയുള്ളവർ എന്നിവർ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അലർജിയുടെ മരുന്നുകൾ വീട്ടിൽ കരുതണം.. അടൂർ സ്വദേശി ജെഫി മാത്യൂവിടെ ഭാര്യ സൂസമ്മക്കായിരുന്നു ദാരുണാന്ത്യം. റിയാദിലെ മലസിലുള്ള വീട്ടിലെ കാർപെറ്റിൽ നിന്നാണ് ഇവർക്ക് ഉറുമ്പുകളുടെ കടിയേറ്റത്. ഇതിന് ശേഷം 16 ദിവസം വെന്റിലേറ്ററിലായിരുന്നു. സൗദിയിലെ കറുത്ത ഉറുമ്പുകൾക്ക് തീവ്രതയേറിയ വിഷമ
ജിദ്ദ : കഴിഞ്ഞ ദിവസം റിയാദിൽ അടൂർ സ്വദേശിനി ഉറുന്പ് കടിച്ചുണ്ടായ വിഷബാധയെ തുടർന്ന് മരിച്ചതിന് തുടർന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് അധികൃതർ രംഗത്ത്.തണുപ്പിൽ നിന്നു ചൂടിലേക്ക് മാറുന്ന ഗൾഫ് കാലാവസ്ഥയിൽ ഉറുമ്പുകളെയും തേളുകളെയും സൂക്ഷിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
സൗദിയുടെ എല്ലാ ഭാഗങ്ങളിലും കണ്ടുവരുന്ന കറുത്ത ഉറുന്പുകളും വടക്കൻ പ്രവിശ്യകളിലെ തേളുകളും മനുഷ്യർക്ക് ഭീഷണിയാണെന്നും പ്രത്യേകിച്ച് ആസ്ത്മ, അലർജി രോഗങ്ങളുള്ളവർ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ആസ്ത്മ, അലർജി ബാധിതർ, നേരത്തെ ഉറുന്പ് കടിയേറ്റ് അലർജിയുള്ളവർ എന്നിവർ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അലർജിയുടെ മരുന്നുകൾ വീട്ടിൽ കരുതണം..
അടൂർ സ്വദേശി ജെഫി മാത്യൂവിടെ ഭാര്യ സൂസമ്മക്കായിരുന്നു ദാരുണാന്ത്യം. റിയാദിലെ മലസിലുള്ള വീട്ടിലെ കാർപെറ്റിൽ നിന്നാണ് ഇവർക്ക് ഉറുമ്പുകളുടെ കടിയേറ്റത്. ഇതിന് ശേഷം 16 ദിവസം വെന്റിലേറ്ററിലായിരുന്നു. സൗദിയിലെ കറുത്ത ഉറുമ്പുകൾക്ക് തീവ്രതയേറിയ വിഷമുണ്ട്. ഇതിന് മനുഷ്യനെ കൊല്ലാനാകും.
പാർക്കുകളിൽ കുഞ്ഞുങ്ങളെ ഇരുത്തുമ്പോഴും ശ്രദ്ധ വേണം. ആസ്തമ, അലർജി ബാധിതർക്ക് മാത്രമാണ് ഇത്തരം ഉറുമ്പുകളുടെ ആക്രമണം സാരമായി ബാധിക്കുക. ആശുപത്രിയിലെ ത്തിച്ചാൽ തന്നെ കൃത്രിമ ശ്വാസം നൽകുന്ന സിപിആർ പ്രക്രിയക്ക് ഇരുപത് മിനിട്ടെങ്കിലും എടുക്കും. അതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ചാൽ പിന്നെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രയാസമാണെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.