- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്കിടെ ഹൃദയഘാതം മൂലം മലയാളി നഴ്‌സ് മരിച്ചു; തത്ലീസിൽ മരിച്ചത് കോട്ടയം പുല്ലുകുത്തി സ്വദേശിനി; ജാൻസി ഡൊമനികിനെ മരണം വിളിച്ചത് ലീവിന് പോകാനൊരുങ്ങവെ
അബഹ: ജോലിക്കിടെ ഹൃദയഘാതം മൂലം മലയാളി നഴ്‌സ് മരിച്ചു.സൗദി ആരോഗ്യ മന്ത്രാലയ ത്തിനു കീഴിൽ തത്ലീത്തിൽ ജോലി ചെയ്തിരുന്ന ജാൻസി ഡൊമനിക് ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പരേതയ്ക്ക് 49 വയസാണ് പ്രായം. കോട്ടയം പുല്ലുകുത്തി മല്ലപ്പള്ളി തരളിക്കൽ ഷിബു വർഗ്ഗീസിന്റെ ഭാര്യയും പരേതനായ കുന്നുംപുറത്ത് ഡൊമനിക്, ബാബറ ഡൊമനിക് ദമ്പതികളുടെ മകളുമാണ് ജാൻസി. കഴിഞ്ഞ ഇരുപത് വർഷമായി വെസ്റ്റ്തത്ലീത്ത് ഡിസ്പൻസറിയിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തു വരികയായിരുന്ന ജാൻസി അടുത്തമാസം ലീവിന് നാട്ടിൽ പോകാനിരിക്കേയാണ് മരണം സംഭവിച്ചത്. ഭർത്താവ് ഷിബു വർഗ്ഗീസും തത്ലീത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച ജാൻസിയെ ഉടൻതന്നെ തത്ലീത്ത് ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കണ്ണൂർ പേരാവൂർ കുന്നുംപുറത്ത് കുടുംബാംഗമാണ്.മക്കൾ: ജെഫീന(16), ജെയിൻ(14).
അബഹ: ജോലിക്കിടെ ഹൃദയഘാതം മൂലം മലയാളി നഴ്‌സ് മരിച്ചു.സൗദി ആരോഗ്യ മന്ത്രാലയ ത്തിനു കീഴിൽ തത്ലീത്തിൽ ജോലി ചെയ്തിരുന്ന ജാൻസി ഡൊമനിക് ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പരേതയ്ക്ക് 49 വയസാണ് പ്രായം.
കോട്ടയം പുല്ലുകുത്തി മല്ലപ്പള്ളി തരളിക്കൽ ഷിബു വർഗ്ഗീസിന്റെ ഭാര്യയും പരേതനായ കുന്നുംപുറത്ത് ഡൊമനിക്, ബാബറ ഡൊമനിക് ദമ്പതികളുടെ മകളുമാണ് ജാൻസി. കഴിഞ്ഞ ഇരുപത് വർഷമായി വെസ്റ്റ്തത്ലീത്ത് ഡിസ്പൻസറിയിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തു വരികയായിരുന്ന ജാൻസി അടുത്തമാസം ലീവിന് നാട്ടിൽ പോകാനിരിക്കേയാണ് മരണം സംഭവിച്ചത്. ഭർത്താവ് ഷിബു വർഗ്ഗീസും തത്ലീത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്.
ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച ജാൻസിയെ ഉടൻതന്നെ തത്ലീത്ത് ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കണ്ണൂർ പേരാവൂർ കുന്നുംപുറത്ത് കുടുംബാംഗമാണ്.മക്കൾ: ജെഫീന(16), ജെയിൻ(14).
Next Story