ജിദ്ദ: ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. എളംകൂർ നിരന്നപറമ്പ് സ്വദേശി തലക്കോട്ടുപുറത്ത് ഉമ്മർ ആണ് മരിച്ചത്. പരേതന് 52 വയസായിരുന്നു പ്രായം.

ഇരുപതു വർഷമായി ബവാദിയിലെ മത്ബഖ് നയീം എന്ന ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു.ജോലിക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഭാര്യ: റസിയ പാറാഞ്ചേരി. മക്കൾ: മുഹമ്മദ് ഫൗസാൻ, മുഹമ്മദ് ഷാഹിദ്, സുഹൈൽ. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.