മനാമ: സന്ദർശക വിസയിൽ ബഹ്‌റിനിലെത്തിയ മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു. ബഹ്റൈനിൽ എത്തിയ തൃശൂർ കോട്ടപ്പുറം സ്വദേശി ബെന്നി നോബെർട്ട് ആണ് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത്. പരേതന് 28 വയസായിരുന്നു പ്രായം.

സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള നടപടിആരംഭിച്ചതായി ബന്ധുക്ൾ അറിയിച്ചു. ഇദ്ദേഹത്തിന്റെ സഹോദരി ബഹ്‌റൈനിലുണ്ട്